|    Jun 20 Wed, 2018 9:47 am

പെരിന്തല്‍മണ്ണയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

Published : 2nd June 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: വില്‍പനയ്ക്കായി കാറില്‍ കടത്തുകയായിരുന്ന രണ്ടരക്കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ പി സുജിത്തും സംഘവും പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി ഭാഗത്തു നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വഴിക്കടവ് നാരോക്കാവ് കൊടിയില്‍ വീട്ടില്‍ ശിഹാബുദ്ധീന്‍ (29), എടക്കര അറന്നാടന്‍ പള്ളിപ്പടി പനക്കത്തൊടിക വീട്ടില്‍ മൊയ്തീന്‍കുട്ടി (50) എന്നിവരാണു പിടിയിലായത്.
രണ്ടാഴ്ചയോളമായി പ്രതികള്‍ എക്‌സൈസ് മഫ്തി സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. പെരിന്തല്‍മണ്ണ ഭാഗത്ത് മൊത്തക്കച്ചവടത്തിനായി വരുമ്പോഴാണ് എക്സൈസ് സംഘം തന്ത്രപരമായി ഇവരെ വലയിലാക്കിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കെഎല്‍ 58 ജെ 7888 മാരുതി റിറ്റ്‌സ് കാറും കസ്റ്റഡിയില്‍ എടുത്തു.
കഞ്ചാവ് ഒഡീഷയിലെ റായ്ഘട്ട് എന്ന സ്ഥലത്തു നിന്നു കിലോയ്ക്ക് 3000 രൂപ നിരക്കില്‍ വാങ്ങി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 15,000 രൂപ മുതല്‍ 20,000 രുപ നിരക്കിലാണ് വില്‍പന നടത്തുന്നത്. പരിശോധനയില്‍ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി എച്ച് ഹരികുമാര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ യു കുഞ്ഞാലന്‍കുട്ടി, കെ എം ശിവപ്രകാശ് സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മധൂസൂദനന്‍, എ വി ലെനിന്‍, റിഷാദലി, അനീഷ,് വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഇന്ദു, സിന്ധു, ഡ്രൈവര്‍ വിപിന്‍ എന്നിവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss