|    Jul 16 Mon, 2018 12:14 pm

പെരിന്തല്‍മണ്ണയില്‍ കഞ്ചാവ് വേട്ട ; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Published : 2nd November 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: ജില്ലയിലെ വിവിധയിടങ്ങളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്ന നാലുകിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി കുറുപ്പന്‍ വീട്ടില്‍ സജിത്ത് (31), ഗുരുവായൂര്‍ നെന്മിനി സ്വദേശി ആലിക്കല്‍ വീട്ടില്‍ ബ്ലസിന്‍ (കണ്ണന്‍ 36) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു മുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയില്‍ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ കുന്നപ്പള്ളി അടിവാരത്ത് നിന്നാണ് പ്രതികള്‍ വലയിലായത്. പ്രൈവറ്റ് വാഹനങ്ങളില്‍ വേഷം മാറിയെത്തിയാണ് പോലിസ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നു രണ്ട് കിലോഗ്രാം തൂക്കം വരുന്ന രണ്ട് പായ്ക്കറ്റുകളിലായാണ് കഞ്ചാവ് കണ്ടെടുത്തത്. അറസ്റ്റിലായ സജിത്തിന്റെ പേരില്‍ തൃശൂര്‍, പാലക്കാട് എക്‌സൈസ് ഓഫിസില്‍ കേസുകള്‍ നിലവിലുള്ളതായി പോലിസ് അറിയിച്ചു. ഒരാഴ്ച മുമ്പ് പെരിന്തല്‍മണ്ണയില്‍ നാലുകിലോഗ്രാം കഞ്ചാവുമായി ഒറ്റപ്പാലം കോതകുര്‍ശ്ശി സ്വദേശിയെയും  അറസ്റ്റ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എന്‍ പി മോഹനചന്ദ്രന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ എസ്‌ഐ ഖമറുദ്ധീന്‍ വള്ളിക്കാടന്‍, ടൗണ്‍ ഷാഡോ ഉദ്യോഗസ്ഥരായ സി പി മുരളീധരന്‍, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ് കുമാര്‍, ദിനേശ്, ജയന്‍, സുമേഷ്, അനീഷ്, പ്രദീപ്, പ്രഭുല്‍, വനിതാ സിപിഒ ജയമണി എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss