|    Jul 23 Mon, 2018 11:24 am
FLASH NEWS

പെരിന്തല്‍മണ്ണയിലെ മൂന്നാം ബസ് സ്റ്റാന്‍ഡ്‌ : നഗരസഭയുടെ മെല്ലെപ്പോക്കിനെതിരേ സ്ഥലമുടമകള്‍ പ്രക്ഷോഭത്തിന്

Published : 16th September 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: നിര്‍ദ്ദിഷ്ട ജൂബിലി ബൈപാസ് ബസ്റ്റാന്റ്  യാഥാര്‍ഥ്യമാക്കുന്നതില്‍ നഗരസഭാ അധികൃതരുടെ  മെല്ലെപോക്ക് നയത്തിനെതിരെ സ്ഥലമുടമകള്‍ പ്രക്ഷോപത്തിന്. ഇതിനെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്തുമെന്ന് ബസ്റ്റാന്‍ഡിനും അനുബന്ധറോഡുകള്‍ക്കുമായി അഞ്ചേക്കറോളം സ്ഥലം സൗജന്യമായി നല്‍കിയ പെരിന്തല്‍മണ്ണ വികസന സമിതിയുടെ ഭാരവാഹികള്‍ കൂടിയായ സ്ഥലമുടമകള്‍ വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു.  പെരിന്തല്‍മണ്ണ പട്ടണത്തിന്റെ ദീര്‍ഘകാല വികസനവും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും ലക്ഷ്യമിട്ട് നഗരസഭ പണിയാനുദ്ദേശിച്ച ബസ്റ്റാന്റിന് 2003ലാണ് വികസന സമിതി ഭാരവാഹികള്‍ സ്ഥലം വിട്ടുനല്‍കിയത്. എന്നാല്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ബസ്സ്റ്റാന്‍ഡ് രൂപീകരിക്കാന്‍ നടപടിയായിട്ടില്ല.  മഞ്ഞളാംകുഴി അലി എം.എല്‍.എ മന്ത്രിയായിരിക്കെ 2015ല്‍ ബസ്റ്റാന്റിന്റെ തറക്കല്ലിടല്‍ നിര്‍വഹിച്ചെങ്കിലും പിന്നീട് തുടര്‍നടപടികളുണ്ടായില്ല. ചില സ്വകാര്യ വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്ക് അധികൃതര്‍ കൂട്ടുനില്‍ക്കുന്നതാണ് ബസ്സ്റ്റാന്‍ഡ് നിര്‍മാണം വൈകാന്‍ കാരണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ സ്ഥലം തിരിച്ചുതരാന്‍ ആവശ്യപ്പെടുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും സ്ഥലമുടമകള്‍ പറഞ്ഞു. 26ന് രാവിലെ നഗരസഭാ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ നഗരവികസന സമിതി പ്രസിഡന്റ് അഡ്വ.എം.ഉമ്മര്‍, പാറക്കോട്ടില്‍ ഉണ്ണി, കെ.പി സന്തോഷ്, റഷീദ് ആലിക്കല്‍ സംസാരിച്ചു. കടകളില്‍ മോഷണംഎടക്കര: നരിവാലമുണ്ടയില്‍ രണ്ട് കടകളില്‍ മോഷണം. മൊബൈല്‍ ഫോണും, പണവും നഷ്ടപ്പെട്ടു. ഏലംകുന്നേല്‍ ജോബിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എയ്ഞ്ചല്‍, വിനോജിന്റെ ഉടമസ്ഥതയിലുള്ള വി ജെ റബ്ബേഴ്‌സ് എന്നിവടങ്ങളിലാണ് മോഷണം നടന്നത്. ഹോട്ടലില്‍ നിന്ന് രണ്ടായിരം രൂപയും, മുപ്പത് പായ്ക്കറ്റ് സിഗററ്റും മോഷണം പോയിട്ടുണ്ട്. വി ജെ റബേഴ്‌സിനോട് ചേര്‍ന്ന് വിനോജിന്റെ മൊബൈല്‍, ഇലക്ട്രിക്കല്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നും ഒരു മെബൈല്‍ ഫോണ്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പതിമൂവായിരം രൂപ എന്നിവ മോഷണം പോയി. വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്ന് കരുതുന്നു. ഹോട്ടലിന്റെയും റബര്‍ കടയുടെയും ഓടിളക്കി ഉള്ളിലെ തട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. വഴിക്കടവ് എസ്‌ഐ എം അഭിലാഷിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി അനേ്വഷണം ആരംഭിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss