|    Oct 22 Mon, 2018 5:24 pm
FLASH NEWS

പെരിന്തല്‍മണ്ണനഗരസഭയ്ക്ക് ചരിത്രനേട്ടം ; 5.8 കോടിയുടെ ഫണ്ട് അനുവദിച്ചു

Published : 8th May 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പെരിന്തല്‍മണ്ണ നഗരസഭക്ക് ചരിത്രനേട്ടം സമ്മാനിച്ചുകൊണ്ട് 5.8 കോടി രൂപയുടെ ലേബര്‍ ബഡ്ജറ്റിനും ആക്ഷന്‍ പ്ലാനിനും സര്‍ക്കാര്‍ അനുമതി നല്‍കി. ഇത്രയും വലിയ തുക അനുവദിച്ചുകിട്ടിയ സംസ്ഥാനത്തെ ഏക നഗരസഭയായി പെരിന്തല്‍മണ്ണ. 2017 -2018 വര്‍ഷത്തേക്ക് നഗരസഭ തയ്യാറാക്കി സമര്‍പ്പിച്ച കാര്യക്ഷമമായ ലേബര്‍ ബജറ്റും ആക്ഷന്‍ പ്ലാനും അനുസരിച്ചുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ നഗരസഭയ്ക്ക് അനുവദിക്കുകയായിരുന്നു. അയ്യങ്കാളി തൊഴില്‍ പദ്ധതി നടപ്പാക്കുന്നതില്‍ പെരിന്തല്‍മണ്ണ നഗരസഭയുടെ മുന്‍കാല പ്രവര്‍ത്തനങ്ങളിലെ മികവു വിലയിരുത്തിയാണ് സമര്‍പ്പിച്ച അത്രയും തുകയില്‍ തൊഴില്‍ ദിനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിച്ചത്. തൊഴിലുറപ്പ് പദ്ധതി നഗരങ്ങളില്‍ ആരംഭിച്ച കാലത്തു തന്നെ 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നഗരസഭയില്‍ ആരംഭിച്ചു. 978 തോഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് ലേബര്‍ കാര്‍ഡ് നല്‍കുകയും പിന്നീട് ഗവര്‍മെന്റ് മാറിയതോടെ അയ്യങ്കാളി തൊഴില്‍ പദ്ധതിയുടെ ഘടനയില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി. ഇത് പദ്ധതി താമസിക്കാന്‍ കാരണമായി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പരിമിതമായ ഫണ്ടുകള്‍ പാസ്സാക്കി ഇങ്ങനെ ഒന്നാം ഘട്ടത്തില്‍ 2013 – 2014 ലെ ആദ്യഘട്ട തൊഴില്‍ പദ്ധതിയില്‍ 25 ലക്ഷവും 2014-2015 ലെ രണ്ടാംഘട്ട  പദ്ധതിയില്‍ 30 ലക്ഷവും 2016-2017 പദ്ധതിയിലെ മൂന്നാം ഘട്ടത്തില്‍ 50 ലക്ഷവും നഗരസഭക്ക് ലഭിച്ചു.  ഇത് നഗരസഭ സമര്‍പ്പിച്ച പദ്ധതിയുടെ നാലിലൊന്ന് മാത്രമായിരുന്നുവെങ്കിലും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മൂന്ന്ഘട്ടവും നൂറു ശതമാനവും പൂര്‍ത്തീകരിക്കാന്‍ നഗരസഭക്കായി. ഈ പ്രവര്‍ത്തന അനുഭവങ്ങള്‍ കൂട്ടിവെച്ചാണ് എല്‍ഡിഎഫ്. ഗവര്‍മെന്റ് വന്ന ശേഷം നഗരസഭ എല്ലാ മേഖലയിലും സ്പര്‍ശിക്കുന്ന 2017 – 2018  ലെ പദ്ധതി നല്‍കിയത്. ഈ പദ്ധതിയാണ് പൂര്‍ണ്ണമായും അംഗീകരിച്ചത്.ഹരിതകേരളം ലൈഫ് മിഷനുകളെ സംയോജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. വൃക്ഷത്തൈ നടല്‍ 40 ലക്ഷം, കുളങ്ങള്‍ ജലസ്രോതസ്സുകള്‍ പുനരുദ്ധാരണം 27  ലക്ഷം, കോളനി നവീകരണ പ്രവര്‍ത്തികള്‍ 36 ലക്ഷം, ഭൂവികസനം 72.50 ലക്ഷം, ജലസംരക്ഷണം മഴവെള്ള കൊയ്ത്ത് 1.08 കോടി, നഗരസഭാ ഭാവന പദ്ധതികളിലെ തറ കീറല്‍ 1.36 കോടി, മറ്റു ജലസംരക്ഷണ പ്രവര്‍ത്തികള്‍ 1.29 കോടി, എന്നിങ്ങനെയാണ് പദ്ധതി പ്രവര്‍ത്തികള്‍ക്ക് ഫണ്ട് ലഭിച്ചിട്ടുള്ളത്. ഈ പദ്ധതികളിലെല്ലാം രണ്ട് ലക്ഷത്തില്‍ പരം തൊഴില്‍ ദിനങ്ങളാണ് വരും വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നത്. മേയ് മാസത്തില്‍ കുളങ്ങള്‍ തോടുകള്‍ റോഡുകളിലെ മഴവെള്ളച്ചാലുകള്‍ എന്നിവ വൃത്തിയാക്കി മഴക്കാല പൂര്‍വ ശുചീകരണത്തിനും ജലസംരക്ഷണത്തിനും ഉള്ള പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ജൂണ്‍ അഞ്ച്‌ലോക പരിസ്ഥിതി ദിനത്തില്‍ നഗരസഭയിലെ പൊതുസ്ഥലങ്ങളില്‍ ഒരു ലക്ഷം രൂപയുടെ വൃക്ഷത്തൈ വെക്കുന്ന പ്രവര്‍ത്തനം ആരംഭിക്കും.  തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും പരമാവധി തൊഴില്‍ദിനങ്ങള്‍ ഉറപ്പാക്കും ഭവന പദ്ധതിയില്‍ ധനസഹായം ലഭിച്ചവര്‍ക്ക് അതിന്റെ തറ കീറുന്നതിനുള്ള തൊഴില്‍ദിനങ്ങള്‍ക്കാനുപാതികമായ കൂലി അതാത് ഗുണഭോക്താവിന്റെ പേരില്‍ തൊഴില്‍ കാര്‍ഡ് നല്‍കി അനുവദിക്കും. ഇങ്ങനെ അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തില്‍ 5.52 ലക്ഷം രൂപ പദ്ധതിയില്‍ അംഗങ്ങളായ സാധാരണക്കാരും പാവപെട്ടവരുമായ ആയിരത്തോളം പേരുടെ കൈകളിലെത്തിക്കുന്ന ബ്രിഹത്തായ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിക്കാണ് നഗരസഭ തുടക്കംകുരിക്കുന്നത്. നാലാംഘട്ട തൊഴില്‍ പദ്ധതി ഉദ്ഘാടനം പതിമൂന്നാം വാര്‍ഡിലെ പുത്തന്‍കുളം പുനരുദ്ധാരണ പ്രവര്‍ത്തിയുടെ നിര്‍വഹണം  നടത്തികൊണ്ട് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലിം നിര്‍വഹിച്ചു. ടി പി ശോഭന അധ്യക്ഷത വഹിച്ചു. കെ പ്രണവ്, പി സുഹറ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss