|    Oct 23 Tue, 2018 1:45 am
FLASH NEWS

പെരിഞ്ചേരിയില്‍ വീട് കത്തിനശിച്ചു

Published : 20th December 2017 | Posted By: kasim kzm

ഉരുവച്ചാല്‍: പെരിഞ്ചേരിയില്‍ ഓടുമേഞ്ഞ വീട് കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. മുടപ്പാല ജനാര്‍ദനന്റെ വീടാണു നശിച്ചത്. ഉണക്കാനിട്ട റബര്‍ഷീറ്റിനു പുകയിട്ടപ്പോള്‍ തീ പടരുകയായിരുന്നു. ഈസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. മട്ടന്നൂരില്‍നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചെങ്കിലും അടുക്കളഭാഗവും മുകള്‍നിലയിലെ മുറികളും കത്തിനശിച്ചു. അതേസമയം, ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീട് കത്തിയെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം സ്ഥലത്തെത്തി. മട്ടന്നൂര്‍ സിഐ ജോണ്‍, എസ്‌ഐ സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസുമെത്തി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss