|    Sep 27 Wed, 2017 3:15 am

പെരിങ്ങര പഞ്ചായത്തില്‍ വിളവെടുപ്പിന് തുടക്കമായി

Published : 11th March 2016 | Posted By: SMR

തിരുവല്ല: ജില്ലയിലെ നെല്‍കൃഷിയുടെ ഈറ്റില്ലമായ പെരിങ്ങര പഞ്ചായത്തില്‍ വിളവെടുപ്പിന് തുടക്കമായി.
284 ഏക്കര്‍ വിസ്തൃതിയുള്ള പാണാകേരി പാടശേഖരത്തിലെ കൊയ്ത്ത് ഉല്‍സവം ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ എന്നിവര്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി കണ്‍വീനര്‍ ഏബ്രഹാം കോവൂര്‍, സെക്രട്ടറി ദാനിയേല്‍ ഇടിക്കുള, വൈസ് പ്രസിഡന്റ് സുനില്‍ സ്‌കറിയ, കര്‍ഷക പ്രമുഖരായ സണ്ണി തോമസ്, തോമസ് കോവൂര്‍ നേതൃത്വം നല്‍കി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അനില്‍ മേരി ചെറിയാന്‍, വാര്‍ഡ് മെംബര്‍ റേച്ചല്‍ തോമസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക