|    Jul 27 Thu, 2017 10:32 pm
FLASH NEWS

പെരിങ്ങര കുടിവെള്ളപദ്ധതി കമ്മീഷന്‍ ചെയ്യാനുള്ള സാധ്യത തെളിയുന്നു

Published : 10th July 2016 | Posted By: SMR

തിരുവല്ല: പെരിങ്ങര കുടിവെള്ള പദ്ധതിക്കു വേണ്ടി 8 മാസം മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച ഓവര്‍ ഹെഡ് ടാങ്ക് ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി ജെ കുര്യന്റെ നിര്‍ദ്ദേശാനുസരണം ജല അതോറിറ്റി എന്‍ജിനീയറന്മാര്‍ സന്ദര്‍ശിച്ചു.
പെരിങ്ങര പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി ജനപ്രതിനിധികളും, പെരിങ്ങര പ്രോഗ്രസീവ് പൗരസമിതി ഭാരവാഹികളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് കഴിഞ്ഞ 4ന് തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെയും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ നടന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉദ്യോഗസ്ഥരോട് സ്ഥലം സന്ദര്‍ശിച്ച് പദ്ധതി വൈകാതെ കമ്മീഷന്‍ ചെയ്യാനുള്ള സാധ്യതാ റിപോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. സൂപ്രണ്ടിങ് എന്‍ജിനീയര്‍ സ്വാമിനാഥന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോച്ചന്‍ ജോസഫ്, പ്രോജക്ട് എന്‍ജിനീയര്‍ സജീവ്, അസി. എക്‌സി. എന്‍ജിനീയര്‍ അനില്‍ കുമര്‍, അസി.എന്‍ജിനീയര്‍ ശ്രീകുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ചത്. പെരിങ്ങര പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ സ്വാമി പാലത്തിനു സമീപം ഓവര്‍ ഹെഡ് ടാങ്കിനു വേണ്ടി പൊതുജനങ്ങളുടെ സഹകരണത്തോടെ 2003ല്‍ 13.5 സെന്റ് ഭൂമി വിലക്ക് വാങ്ങി വാട്ടര്‍ അതോരിറ്റിയെ ഏല്‍പ്പിച്ചിട്ടും നാളിതുവരെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്തതില്‍ പൗരസമിതി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ച ഉദേ്യാഗസ്ഥരോട് പരിഭവം അറിയിച്ചു. ടാങ്കിന് 200 മീറ്റര്‍ അകലെ എത്തിയിട്ടുള്ള തിരുവല്ലയില്‍ നിന്നുള്ള പൈപ്പ് ലൈനില്‍ നിന്ന് പഞ്ചായത്തിന്റെ ഏതാനും ഭാഗങ്ങളില്‍ വെള്ളം എത്തിക്കാന്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഈ കണക്ഷനുകള്‍ പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങ ള്‍ സൃഷ്ടിക്കുന്നതിനാല്‍ ഇതിനുള്ള പരിഹാരം കണ്ടെത്താന്‍ ശ്രമം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ പദ്ധതി വൈകാതെ കമ്മീഷന്‍ ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് ഗ്ര ാമീണ ജനങ്ങള്‍.
ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ് എന്നിവര്‍ക്കൊപ്പമാണ് ഉദ്യോഗസ്ഥര്‍ ഓവര്‍ ഹെഡ് ടാങ്ക് സന്ദര്‍ശിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക