|    Mar 25 Sat, 2017 7:23 am
FLASH NEWS

പെരിങ്ങമ്മല പഞ്ചായത്ത്: ഒന്നേമുക്കാല്‍ കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

Published : 12th October 2016 | Posted By: Abbasali tf

പാലോട്: പെരിങ്ങമ്മല പഞ്ചായത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1,07,67,573 രൂപയുടെ 168 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമായി. പൊതുവിഭാഗത്തി ല്‍ ഉല്‍പാദന മേഖലയില്‍ 1,66,01,700 രൂപയുടെയും സേവനവിഭാഗത്തില്‍ 3,78,68,961 രൂപയുടെയും പശ്ചാത്തല മേഖലയില്‍ 2,20,96,062 രൂപയുടെയും അംഗീകാരം ലഭിച്ചു. പട്ടികജാതി വിഭാഗത്തില്‍ ഉല്‍പാദന മേഖലയില്‍ 35,67,200 രൂപയുടെയും സേവനമേഖലയില്‍ 66,69,000 രൂപയുടെയും പശ്ചാത്തല മേഖലയില്‍ 1,13,88,168 രൂപയുടെയും അംഗീകാരമാണ് ആസൂത്രണ സമിതി നല്‍കിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍ ഉല്‍പാദന മേഖലയില്‍ 43,67,200 രൂപയുടെയും സേവനമേഖലയില്‍ 1,40,23,662 രൂപയുടെയും പശ്ചാത്തല മേഖലയില്‍ 13,30,000 രൂപയുടെയും വിവിധ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു. ഭവനനിര്‍മാണം,  ജൈവപച്ചക്കറി കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നിവയ്ക്ക് പ്രധാനമായും ഊന്നല്‍ നല്‍കുമെന്ന് പ്രസിഡന്റ് പി ചിത്രകുമാരി അറിയിച്ചു.

(Visited 20 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക