|    Jun 22 Fri, 2018 1:02 am
FLASH NEWS

പെരിങ്കിരിയില്‍ സാംസ്‌കാരിക നിലയവും കടയും തകര്‍ത്തു

Published : 23rd May 2018 | Posted By: kasim kzm

ഇരിട്ടി: പായം പഞ്ചായത്തിലെ പെരിങ്കിരിയില്‍ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സാംസ്‌കാരിക നിലയവും കടയും തകര്‍ത്തു. കഴിഞ്ഞ രാത്രിയാണ് അക്രമം. തിങ്കളാഴ്ച വൈകിട്ട് പെരിങ്കരി ടൗണില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പെരിങ്കിരിയിലെ ചാച്ചാജി ആര്‍ട്‌സ് ആന്റ് സ്‌ഫോര്‍ട്ട്‌സ് ക്ലബ്ബിന് നേരെ ചാണകം പുരട്ടിയിരുന്നു. ഇതിനു പിന്നാലെ സിപിഎമ്മിന്റെ കൊടിമരവും നശിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ചാച്ചാജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാതിലുകള്‍ ചവിട്ടിപ്പൊളിക്കുകയും ബോര്‍ഡുകളും തകര്‍ക്കുകയും ചെയ്തു. നിലയത്തിന് മുന്നില്‍ കെട്ടിയ കോണ്‍ഗ്രസ്സിന്റെ കൊടി പറിച്ചെടുത്ത് കത്തിച്ചു.
താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന തോമസ് കല്ലുങ്കലിന്റെ സികെഎം മലഞ്ചരക്ക് കടയുടെ ഷട്ടറും അടിച്ചു തകര്‍ത്തിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  പ്രദേശത്ത് പോലിസ് നിരീക്ഷണം ശക്തമാക്കി.
അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി -വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss