|    Oct 21 Sun, 2018 1:42 pm
FLASH NEWS

പെരിക്കല്ലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോഭൂമി രജിസ്‌ട്രേഷന്‍ ഇന്ന്

Published : 7th September 2017 | Posted By: fsq

 

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്ത് കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിക്കുന്നതിന് പെരിക്കല്ലൂരില്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഇന്നു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി സൗജന്യമായി നല്‍കിയ ഒരേക്കര്‍ ഭൂമിയും പഞ്ചായത്ത് വാങ്ങിയ സ്ഥലവും ചേര്‍ത്ത് രണ്ടേക്കര്‍ ഭൂമിയിലാണ് ഡിപ്പോ നിര്‍മിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഭൂമി കെഎസ്ആര്‍ടിസിക്ക് കൈമാറും. പഞ്ചായത്തിന്റെ കീഴിലല്ലാത്ത സ്ഥാപനത്തിന് ആദ്യമായാണ് പഞ്ചായത്ത് ഇത്രയും തുക മുടക്കുന്നത്. ഭൂമിയുടെ വിലയും രജിസ്‌ട്രേഷന്‍ നടപടികളുമടക്കം 46 ലക്ഷം രൂപയോളം സ്ഥലമെടുപ്പിനായി ചെലവഴിക്കുന്നുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്തിന്റെ വികസനത്തിന് ഇത് വഴിയൊരുക്കുമെന്നും പഞ്ചായത്തിലെ മുഴുവന്‍ മെംബര്‍മാരും അനൂകൂലിച്ചത് കൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യത്തിലാക്കാന്‍ കഴിഞ്ഞതെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്ഥലമെടുപ്പ് പൂര്‍ത്തിയായാല്‍ ഡിപ്പോ ആരംഭിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. അടിസ്ഥാന വികസനമൊരുക്കുന്നതിനായി കെട്ടിടനിര്‍മാണത്തിന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കാമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. ഡിപ്പോ ആരംഭിക്കുന്നതോടുകൂടി അന്തര്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി സര്‍വീസുകള്‍ തുടങ്ങാനും സാധിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ശിവരാന്‍ പാറക്കുഴി, തോമസ് പാഴുക്കാല, സി പി വിന്‍സന്റ്, പി എ പ്രകാശന്‍, മുനീര്‍ ആച്ചിക്കുളത്ത്, ജാന്‍സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss