|    Aug 18 Fri, 2017 4:16 pm
FLASH NEWS

പെരിക്കല്ലൂരില്‍ നെല്‍കൃഷിക്ക് രോഗബാധ; കൃഷിവകുപ്പിന് അനക്കമില്ല

Published : 25th October 2016 | Posted By: SMR

പുല്‍പ്പള്ളി: വരവൂര്‍ മൂന്നുപാലാ മേഖലയിലെ നെല്‍പ്പാടങ്ങളില്‍ രോഗബാധ. ഇലകരിച്ചില്‍, ഓലചുരുട്ടി പുഴു എന്നിവയുടെ ആക്രമണത്തെ തുടര്‍ന്ന് കൃഷി പാടെ നശിക്കുകയാണ്. മരുന്ന് തളിച്ചെങ്കിലും ഫലമുണ്ടായില്ലെന്നു കര്‍ഷകര്‍ പറയുന്നു. നെല്ലിന്റെ ഓല ഉണങ്ങുന്നത് ചെടി പൂര്‍ണമായി നശിക്കുന്നതിന് കാരണമാവുന്നു. മുഴുവന്‍ സ്ഥലത്തും മരുന്ന് തളിച്ചാല്‍ മാത്രമേ രോഗം നിയന്ത്രണവിധേയമാക്കാന്‍ സാധിക്കൂ. എന്നാല്‍, ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ കൃഷിഭവന്‍ തയ്യാറാവുന്നില്ലെന്നാണ് വ്യാപക പരാതി. പ്രദേശത്തെ 50 ഏക്കര്‍ പാടത്താണ് രോഗം കണ്ടുവരുന്നത്. വരള്‍ച്ചയും മറ്റ് സാമ്പത്തിക പ്രതിസന്ധിയും മറികടന്ന് നെല്‍കൃഷി ചെയ്ത കര്‍ഷകരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കൃഷിവകുപ്പ് മുഖേന വാങ്ങിയ നെല്‍വിത്തിനാണ് കീടബാധ. നാടന്‍ വിത്ത് ഉപയോഗിച്ച നെല്‍വയലുകളില്‍ രോഗബാധ കുറവാണെന്നു കര്‍ഷകര്‍ പറയുന്നു. രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ അമ്പലവയലില്‍ നിന്ന് കൃഷി ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക