|    Jan 17 Tue, 2017 12:20 pm
FLASH NEWS

പെയ്‌തൊഴിയാതെ മഴ വര ചിത്രങ്ങളുടെ പ്രദര്‍ശനവുമായി ചിത്രകാരന്‍മാര്‍

Published : 23rd August 2016 | Posted By: SMR

കോഴിക്കോട്:  മഴയുടെ വിവിധ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പെയിന്റിങ് ചിത്രങ്ങളുടെ പ്രദര്‍ശനം കാണാന്‍ ആര്‍ട്ട് ഗാലറിയിലേക്ക് വിദ്യാര്‍ഥികളുടെയും ചിത്ര കലാസ്വാദകരുടെയും വന്‍ ഒഴുക്ക് . കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചിത്രകാരന്‍മാരായ മുനീര്‍ അഗ്രഗാമി,ആസാദ് ഉള്ള്യോരി, ഡോ. മുഹമ്മദ്കുട്ടി, കാര്‍ട്ടൂണിസ്റ്റ് കരുണാകരന്‍ പേരാമ്പ്ര, ദിനേഷ് മഞ്ചേരി, പികെ നീതു എന്നിവരുടെ പെയിന്റിങ് ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.
എന്താണ് മഴയെന്നും എങ്ങിനെയാണ് മഴ വരുന്നതെന്നും പ്രദര്‍ശനം കാണുമ്പോള്‍ വ്യക്തമാകും. കൊടുങ്കാറ്റ് വരുന്ന അനുഭവം, കനത്ത മഴയില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍, മഴയില്ലാത്തതിനാല്‍ വിയര്‍ക്കുന്ന മനുഷ്യന്റെ  വിവിധ അവസ്തകള്‍, മഴയുടെ ഭീകരത തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.മോഡേണ്‍മുതല്‍ സാധാരണക്കാര്‍ക്ക് മനസിലാക്കാവുന്ന ചിത്രങ്ങള്‍ വരെ പ്രദര്‍ശനത്തില്‍ ഒരുക്കിയത് ശ്രദ്ധേയമായി. മഴയെ ഇഷ്ടപെടാത്തവര്‍ ആരുമില്ല, മഴയില്ലാതെ ജീവജാലങ്ങള്‍ക്കും പക്ഷി മൃഗാദികള്‍ക്കും നിലനില്‍പ്പില്ലെന്ന ചിന്തയില്‍ നിന്നാണ് പെയ്‌തൊഴിയാതെ മഴ വര  എന്ന പ്രദര്‍ശനം ഒരുക്കാന്‍ ഇടയായതെന്ന് ചിത്രകാരന്‍ മുനീര്‍ അഗ്രഗാമി പറഞ്ഞു.
അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.വരുന്ന ബുധനാഴ്ച വരെ പ്രദര്‍ശനം ഉണ്ടാകും. ദിവസവും രാവിലെ പതിനൊന്ന് മുതല്‍ വൈകുന്നേരം ഏഴ് മണിവരെയാണ് പ്രദര്‍ശനം ഉണ്ടാവുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക