|    Aug 21 Mon, 2017 5:17 pm
FLASH NEWS

പെയ്യാത്ത മഴയ്ക്കായി മഴക്കുഴി കുഴിച്ച് പഞ്ചായത്തുകള്‍

Published : 19th November 2016 | Posted By: SMR

തലശ്ശേരി: കടുത്ത വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ച് തുലാവര്‍ഷം വഴിമാറുകയും വൃശ്ചികത്തിലെ തണുപ്പ് മാറിനില്‍ക്കുകയും ചെയ്യവെ സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും മഴക്കുഴി കുത്തുന്നത് തകൃതിയായി നടക്കുന്നു. ഇത്തരത്തില്‍ മഴക്കുഴി കുത്തുന്നത് വരള്‍ച്ചയുടെ കാഠിന്യം വര്‍ധിപ്പിക്കുകയും നിരവധി പാര്‍ശ്വ അപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പ്രകൃതി ശാസ്ത്രജ്ഞരുടെ വാദം. പിണറായി പഞ്ചായത്തിലെ 66 സെന്റ് സ്ഥലത്ത് നൂറോളം മഴക്കുഴികളാണ് ഒറ്റദിവസം കുത്തിയത്. ഒരു മീറ്റര്‍ ആഴം, ഒരുമീറ്റര്‍ വീതി, ഒരു മീറ്റര്‍ നീളം ഇതാണ് കുത്തിയ മഴക്കുഴിയുടെ ഘടന. മഴക്കുഴിയില്‍ മഴവെള്ളം ആയിരം മുതല്‍ മൂവായിരം ലിറ്റര്‍ വരെ ശേഖരിക്കാനാവും. എന്നാല്‍വരള്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ സാഹചര്യത്തില്‍ ഇത്തരം മഴക്കുഴികള്‍ കുത്തുക വഴി ഭൂമിയിലെ ജലാംശം അഞ്ചിരട്ടി നഷ്ടപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സംസ്ഥാനത്തെ നഗരസഭ, കോര്‍പറേഷന്‍ ഒഴികെ മിക്കവാറും പഞ്ചായത്തുകളിലാണ് മഴക്കുഴി കുത്തല്‍ തകൃതിയായി നടക്കുന്നത്.  തൊഴിലുറപ്പ് പദ്ധതിയില്‍ പ്പെടുത്തിയാണിത്. എന്നാല്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ക്ക് പണം നല്‍കാന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വ്യവസ്ഥയില്ല. നിലവില്‍, ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ സ്ത്രീകള്‍ ചെയ്തുവരുന്നത്.  ഇതിന് വിരുദ്ധമായാണ് പഞ്ചായത്തുകളില്‍ സ്ത്രീകളെ ഉപയോഗിച്ച് മഴക്കുഴികള്‍ കുത്തി ഭൂമികളെ വീണ്ടും വരള്‍ച്ചയുടെ ഭാഗമാക്കി തീര്‍ക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക