|    Oct 20 Fri, 2017 7:15 am

പെയ്ഡ് ന്യൂസുകള്‍ സ്ഥാനാര്‍ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും

Published : 5th April 2016 | Posted By: SMR

കാസര്‍കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെയ്ഡ് ന്യൂസുകളും മറ്റും നിരീക്ഷിക്കുകയും പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുന്ന മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇ ദേവദാസന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്നു. ദൃശ്യ, പത്രമാധ്യമങ്ങളില്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് മാത്രം അനുകൂലമായ രീതിയില്‍ വാര്‍ത്തകള്‍ വന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഏതെങ്കിലും ഒരു സ്ഥാനാര്‍ഥിക്ക് അനുകൂലമായി എഡിറ്റോറിയല്‍ രൂപത്തില്‍ വരുന്ന പെയ്ഡ്‌ന്യൂസുകള്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനത്തില്‍ ഉള്‍പ്പെടുത്തും. എംസിഎംസി അംഗങ്ങളായ സബ് കലക്ടര്‍ ജോഷി മൃണ്‍മയി ശശാങ്ക്, നോഡല്‍ ഓഫിസറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, ജില്ലാ ലോ ഓഫിസര്‍ എം സീതാരാമ, പ്രഫ. വി ഗോപിനാഥന്‍, സ്വീപ്പ് നോഡല്‍ ഓഫിസര്‍ വി എ ജൂഡി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ പി മഹാദേവ കുമാര്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക