|    Mar 24 Fri, 2017 1:32 am
FLASH NEWS

പെയിന്റ് ചെയ്യവെ ജലസംഭരണിയില്‍ ബോധംകെട്ടുവീണു

Published : 20th March 2017 | Posted By: fsq

 

തൃപ്പൂണിത്തുറ: എരൂര്‍ അര്‍ക്കക്കടവ് ഭാഗത്ത് വില്ലയോട് ചേര്‍ന്നുള്ള ജലസംഭരണി ചെയിന്റ് ചെയ്യുകയായിരുന്ന രണ്ട് യുവ ബംഗാളി തൊഴിലാളികള്‍ പെയിന്റിന്റെ രൂക്ഷ ഗന്ധം ശ്വസിച്ച് ടാങ്കിനുള്ളില്‍ ബോധംകെട്ടുവീണു. ടാങ്കിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ എരൂര്‍ അര്‍ക്കക്കടവില്‍ അന്‍സാല്‍ സിറ്റിയിലുള്ള ഭൂഗര്‍ഭ വാട്ടര്‍ ടാങ്ക് പെയിന്റ് ചെയ്യുമ്പോഴാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളികളായ മധു(25), ബിച്ചു(27) എന്നിവരാണ് അപകടത്തില്‍ പെട്ടത്. പതിനഞ്ചടിയോളം ആഴമുള്ളതാണ് ടാങ്ക്. മധു ടാങ്കില്‍ ബോധംകെട്ട് വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ ബിച്ചുവും ബോധക്ഷയം വന്ന് വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയില്‍ നിന്നും എത്തിയ ഫയര്‍ ആന്റ് റസ്‌ക്യൂ യൂനിറ്റംഗങ്ങളെത്തിയാണ് തൊഴിലാളികളെ രക്ഷിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ കെ ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ യുനിറ്റംഗങ്ങളായ അശോക്കുമാര്‍, പ്രഘോഷ്, രാജേഷ്, രാഹുല്‍, ശ്രീരാജ്, പ്രശാന്ത്, പങ്കജാക്ഷന്‍, ജിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഭരണിയിലിറങ്ങി  തൊഴിലാളികളെ പുറത്തെത്തിച്ചത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക