|    Jul 19 Thu, 2018 5:28 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെയിന്റടി : ഡിജിപിക്ക്എതിരായ ഹരജി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസ് സ്‌റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ടു സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരായ ഹരജി നിലനില്‍ക്കുന്നതല്ലെന്ന് വിജിലന്‍സ്. ഒരു പ്രത്യേക കമ്പനിയുടെ നിറമല്ല അദ്ദേഹം നിര്‍ദേശിച്ചതെന്നും നിറം വരുന്ന കോഡ് മാത്രമാണു നല്‍കിയതെന്നും വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഹരജിക്കാരന്‍ ഹാജരാവാത്തതിനാല്‍ കേസ് പരിഗണിക്കുന്നതു തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഈ മാസം 28ലേക്ക് മാറ്റി. സംസ്ഥാന പോലിസ് മേധാവി സ്ഥാനം ഒഴിയുന്നതിനു രണ്ടു ദിവസം മുമ്പ്് കേരളത്തിലെ 500ല്‍ പരം പോലിസ് സ്‌റ്റേഷനുകളില്‍ പെയിന്റ് അടിക്കണമെന്ന ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ 500 കോടി രൂപയുടെ അഴിമതി നടന്നതായാണ് ഹരജിയിലെ ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss