|    Jan 19 Thu, 2017 7:58 am
FLASH NEWS

പെപ്‌സി കോല ഫാക്ടറി അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം

Published : 15th August 2016 | Posted By: SMR

കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ചുള്ളിമടയില്‍ പ്രവര്‍ത്തിച്ചു വരുന്ന പെപ്‌സികോല ഫാക്ടറി അടച്ചു പൂട്ടുവാന്‍ ഉടന്‍ നടപടി എടുക്കണമെന്ന് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമര സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 2007 ല്‍ ഭൂജല വിഭവ വകുപ്പ് പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഉള്‍പ്പെട്ട മലമ്പുഴ ബ്ലോക്കും നോട്ടിഫൈ ഏരിയായി പ്രഖ്യാപിച്ചതാണ്. ഇവിടെ വരള്‍ച്ച ബാധിത പ്രദേശമാണ്. 2009 ല്‍ നിയമസഭ സബ്ജറ്റ് കമ്മിറ്റി പെപ്‌സിയുടെ അനിയന്ത്രിത ജലമൂറ്റുന്നത് കണ്ടെത്തി തടയുവാന്‍ നടപടി നിര്‍ദ്ദേശിച്ചതാണ്. പെപ്‌സിയുടെ പ്രവര്‍ത്തനം തടയുവാന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് നടപടി എടുത്തപ്പോള്‍ പെപ്‌സികോല കമ്പനി പഞ്ചായത്ത് അധികാരത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ പോയിരുന്നു. കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലെ പരമാധികാരം വ്യവസായ വകുപ്പിനും നല്‍കിയിരിക്കുന്നുവെന്നാണ്.
കോടതി വ്യവസായ വകുപ്പിന് വേണ്ട നടപടി സ്വീകരിക്കാമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതുവരെയായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പെപ്‌സികോലയെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് പ്ലാച്ചിമട സമരസമിതി ആരോപിച്ചു.സമര സമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ ശക്തിവേല്‍, പ്ലാച്ചിമട മുരുകന്‍, സി ശാന്തി, കെ ഗുരുസ്വാമി, എ മുത്തുസ്വാമി, സി സുന്ദരന്‍, പി മുത്തുലക്ഷ്മി, എം തങ്കവേലു, സി മയിലമ്മ സംസാരിച്ചു.
നഷ്ടപരിഹാര നിയമം നടപ്പാക്കണം
പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര നിയമം നടപ്പിലാക്കണമെന്നും റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കണമെന്നും സംഭരണത്തിന് വില സ്ഥിരതാ ഫണ്ട് അനുവദിക്കണമെന്നും കിസാന്‍സഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി റിപോര്‍ട്ട് അവതരിപ്പിച്ചു. കിസാന്‍സഭ ജില്ലാ സമ്മേളനം 25, 26 തീയതികളില്‍ നെന്മാറയില്‍ നടത്താനും തീരുമാനിച്ചു. ഇ പി ശങ്കരന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാകമ്മിറ്റി യോഗത്തില്‍ സെക്രട്ടറി എ എസ് ശിവദാസ്, രാജന്‍മാസ്റ്റര്‍, ശ്രീധരന്‍, കണ്ണന്‍മാസ്റ്റര്‍, രാമചന്ദ്രന്‍, കെ എന്‍ മോഹനന്‍, കെ കെ വീരന്‍, ചന്ദ്രശേഖരന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക