|    Mar 29 Wed, 2017 2:46 pm
FLASH NEWS

പെന്‍സ് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Published : 17th July 2016 | Posted By: SMR

വാഷിങ്ടണ്‍: റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാന ഗവര്‍ണര്‍ മൈക് പെന്‍സിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാവുമെന്ന് ട്രംപ് അറിയിച്ചിരുന്നെങ്കിലും ഫ്രാന്‍സ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. ട്രംപിന്റെ നയങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന റിപബ്ലിക്കന്‍ നേതാക്കളുടെ പിന്തുണ നേടിയെടുക്കാന്‍ മൈക് പെന്‍സിനെ തിരഞ്ഞെടുത്ത നടപടി സഹായകരമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day