|    Dec 15 Sat, 2018 5:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പെന്‍സ്റ്റോക്ക് ചോര്‍ച്ച; പള്ളിവാസലില്‍ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തി

Published : 18th November 2018 | Posted By: kasim kzm

ഇടുക്കി: പെന്‍സ്‌റ്റോക്കുകളില്‍ ചോര്‍ച്ച കണ്ടെത്തിയ സാഹചര്യത്തില്‍ പള്ളിവാസലിലെ രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളാണു നിര്‍ത്തിയത്. അപകടനില ഒഴിവാക്കാന്‍ താല്‍ക്കാലികമായി ദുര്‍ബല ഭാഗങ്ങള്‍ ശക്തിപ്പെടുത്താനാണ് ആലോചിക്കുന്നത്. പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന്റെ ഭാഗമായി പെന്‍സ്‌റ്റോക്കുകള്‍ മാറ്റിസ്ഥാപിക്കാന്‍ തീരുമാനമുണ്ട്. എന്നാല്‍, എക്‌സ്റ്റന്‍ഷന്‍ പദ്ധതി നീളുന്നതാണ് പള്ളിവാസലിന് വിനയാവുന്നത്. കേന്ദ്ര ഏജന്‍സിയായ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശക്തമായ മുന്നറിയിപ്പ് അവഗണിച്ചാണ് പള്ളിവാസലില്‍ ഉല്‍പാദനം നടത്തിയിരുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിലെ അഞ്ച് മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളുടെ പെന്‍സ്‌റ്റോക്കുകള്‍ ഏതുസമയവും തകരാവുന്ന നിലയിലാണ്. പെന്‍സ്‌റ്റോക്കിലെ ചോര്‍ച്ച വര്‍ധിച്ചതോടെ പള്ളിവാസലിന്റെ ഉല്‍പാദനശേഷി 37.5 മെഗാവാട്ടില്‍ നിന്ന് 28 മെഗാവാട്ടായി കുറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss