|    Jul 25 Tue, 2017 8:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെന്‍സ്റ്റോക്കിലെ വിള്ളല്‍; അറ്റകുറ്റപ്പണി ഇന്ന് ആരംഭിക്കും

Published : 21st June 2016 | Posted By: SMR

അടിമാലി: നേര്യമംഗലം വൈദ്യുതി നിലയത്തിലെ പൊട്ടിയ പെന്‍സ്‌റ്റോക്ക് പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ ഇന്ന് ആരംഭിക്കും. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അടക്കമുള്ളവര്‍ എത്തി പരിശോധന നടത്തി. കഴിഞ്ഞ 11നാണ് നേര്യമംഗലം പവര്‍ ഹൗസിലേക്കുള്ള പെന്‍സ്‌റ്റോക്ക് പൈപ്പുകളില്‍ മൂന്നാം നമ്പര്‍ പെന്‍ സ്‌റ്റോക്കില്‍ ചെറിയതോതില്‍ വിള്ളല്‍ കണ്ടത്. നാലാമത്തെ ആങ്കറിന് സമീപമാണ് വിള്ളല്‍ സംഭവിച്ചിട്ടുള്ളത്. 2012ല്‍ ഒന്നാം നമ്പര്‍ പൈപ്പ് പൊട്ടി ചോര്‍ച്ചയുണ്ടായിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തത്തില്‍ നിന്നു രക്ഷിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക