|    Oct 24 Wed, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെന്‍ഷന് താല്‍ക്കാലിക സേവനം: ഉത്തരവ് റദ്ദാക്കി

Published : 23rd September 2017 | Posted By: fsq

 

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് സര്‍വീസ് കാലയളവ് കണക്കുകൂട്ടുമ്പോള്‍ ലീവ് വേക്കന്‍സിയിലും മറ്റുമായി താല്‍ക്കാലിക സേവനമനുഷ്ഠിച്ചതു പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപകരും പ്രൈവറ്റ് സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷനും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. ലീവ് വേക്കന്‍സിയിലും മറ്റുമായി താല്‍ക്കാലിക സേവനം അനുഷ്ഠിച്ച കാലയളവ് പെന്‍ഷനു പരിഗണിക്കില്ലെന്നും ഈ തീരുമാനത്തിന്  മുന്‍കാല പ്രാബല്യമുണ്ടെന്നും വ്യക്തമാക്കി 2016 മേയ് ഒമ്പതിനും ആഗസ്ത് അഞ്ചിനുമായി സര്‍ക്കാര്‍ ഇറക്കിയ രണ്ട് ഉത്തരവുകളെയാണ് അധ്യാപകര്‍ ചോദ്യം ചെയ്തത്. ഹരജിക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പുനര്‍നിര്‍ണയിക്കണമെന്ന് വ്യക്തമാക്കിയാണ് സിംഗിള്‍ബെഞ്ച് വിധി പറഞ്ഞത്. മാത്രമല്ല, സര്‍ക്കാരിന്റെ ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കാനാവില്ലെന്നും വ്യക്തമാക്കി. ഭരണപരമായ ഉത്തരവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കാനാവില്ലെന്നത് അംഗീകരിക്കപ്പെട്ട നിയമ തത്ത്വമാണെന്നും കോടതി വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss