|    Apr 23 Sun, 2017 11:17 pm
FLASH NEWS

പെന്‍ഷന് അപേക്ഷ നല്‍കാനെത്തിയ വൃദ്ധയുടെ മാല കവന്നു

Published : 21st November 2016 | Posted By: SMR

കുളത്തൂപ്പുഴ: ഗ്രാമസഭയില്‍ വാര്‍ധക്യ പെന്‍ഷന് അപേക്ഷ നല്‍കാനുളള തിരക്കിനിടയില്‍ വൃദ്ധമാതാവിന്റെ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ന്നു. മൈലമൂട് പള്ളികുന്നുംപുറം കൃഷ്ണകൃപയില്‍ പൊന്നമ്മ(70)യുടെ കഴുത്തില്‍ നിന്നുമാണ് സ്വര്‍ണ മാല കവര്‍ന്നത്. കുളത്തൂപ്പുഴ പഞ്ചായത്തിലെ ഡാലി പത്താം വാര്‍ഡ് ഗ്രാമസഭ ഡാലി വെള്‍ഫെയര്‍ യുപി സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് നടക്കവെ അപേക്ഷകള്‍ നല്‍കുന്ന തിരക്കിനിടയില്‍ മാല ആരോ കവരുകയായിരുന്നെന്ന് കുളത്തൂപ്പുഴ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലിസെത്തി വാര്‍ഡ് അംഗം അമ്പിളിഅശോകന്റെ നേതൃത്വത്തില്‍ ഗ്രാമ സഭയില്‍ എത്തിയവരെ ദേഹപരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day