|    Feb 23 Fri, 2018 5:57 pm
FLASH NEWS

പെന്‍ഷന്‍ വിതരണത്തില്‍ വ്യാപക പരാതി

Published : 22nd January 2017 | Posted By: fsq

 

വടകര: നഗരസഭാ പരിധിയില്‍ പെന്‍ഷന്‍ വിതരണത്തില്‍ വ്യാപക പരാതികള്‍. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ അശ്രദ്ധ മൂലം പ്രയാസപ്പെടുകയാണ് സാധാരണക്കാരായ ഗുണഭോക്താക്കള്‍. പെന്‍ഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും ഇത് കംപ്യൂട്ടറിലേക്ക് എന്‍ട്രി ചെയ്യാനും കുടുംശ്രീയെയാണ് സംസ്ഥാന സര്‍ക്കാര്‍ എല്‍പ്പിച്ചത്. കുടുംബശ്രീയിലെ അംഗങ്ങള്‍ ശേഖരിച്ച വിവരങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതില്‍ സംഭവിച്ച അശ്രദ്ധയാണ് പെന്‍ഷന്‍ വിതരണം അവതാളത്തിലാക്കിയത്. വ്യക്തമായ രീതീയില്‍ അപേക്ഷകള്‍ ഉപഭോക്താക്കള്‍ സമര്‍പ്പിച്ചെങ്കിലും ആധാര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങിയ നമ്പറുകളും മറ്റും കംപ്യൂട്ടറിലേക്ക് സമര്‍പ്പിക്കുമ്പോള്‍ തെറ്റിയിട്ടുണ്ടെന്നും അതിനാല്‍ പണം നല്‍കാനാവില്ലെന്നുമാണ് പെന്‍ഷന്‍ വാങ്ങാ ന്‍ പോയപ്പോള്‍ ലഭിച്ച മറുപടിയെന്ന് നാട്ടുകാര്‍ പറയുന്നു. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മൂന്ന് മാസത്തെ വിവിധ കാറ്റഗറിയില്‍ പെട്ട പെന്‍ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരമാണ് പെന്‍ഷന്‍ ഉപഭോക്താക്കള്‍ വീണ്ടും വിവരങ്ങള്‍ സമര്‍പ്പിച്ച് കൊണ്ടുള്ള അപേക്ഷ നല്‍കിയത്. നഗരസഭയിലെ 47 വാര്‍ഡുകളിലുമായുള്ള കുടുംബശ്രീ അംഗങ്ങള്‍ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വടകര ടെക്‌നോ വേള്‍ഡ് കംപ്യൂട്ടര്‍ സെന്ററിലെ ജീവനക്കാരാണ് വിവരങ്ങള്‍ സമര്‍പ്പിച്ചെതെന്നാണ് നഗരസഭാ അധികൃതര്‍ വ്യക്തമാക്കുന്നത്. ഏകദേശം എണ്ണായിരത്തിന് മുകളിലാണ് നഗരസഭയിലെ പെന്‍ഷന്‍ ഉപഭോക്താക്കളുടെ എണ്ണം. ഇതില്‍ പകുതിയോളം പേരുടെ പെന്‍ഷനുകളാണ് പല കാരണങ്ങളാല്‍ മുടങ്ങിയിരിക്കുന്നത്. ഇത് സംബന്ധിച്ച് പരാതികളുടെ പ്രവാഹം വരുന്നതായി അതാത് വാര്‍ഡ് മെംബര്‍മാര്‍ പറയുന്നു. ചില പ്രദേശങ്ങളിലുള്ളവര്‍മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നുണ്ടെന്ന് കാണിച്ചാണ് സാമൂഹി കപെന്‍ഷന്‍ നല്‍കാതിരിക്കുന്നത്. എന്നാല്‍ അന്വേഷിച്ചപ്പോള്‍ അത്തരം പെന്‍ഷനുകള്‍ ലഭിക്കുന്നില്ലെന്നും, അത്തരം തെറ്റായ വിവരങ്ങള്‍ നല്‍കിയത് മൂലം മുടങ്ങിയ പെന്‍ഷനായി നഗരസഭാ ഓഫിസ് കയറിയിറങ്ങേണ്ട ഗതികേടിനെക്കുറിച്ചുമാണ് അവര്‍ പറയുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുടങ്ങിയ പെന്‍ഷനുകള്‍ക്കായി വീണ്ടും സത്യപ്രസ്ഥാവന നല്‍കാനാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എങ്കില്‍ തന്നെ മാര്‍ച്ച് മാസത്തോടെ മാത്രമെ പണം ലഭിക്കുകയുള്ളുവെന്നും അധികൃതര്‍ പറയുന്നു. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് തൂരുമാനം കൈകൊണ്ടാല്‍ മാത്രമെ പെന്‍ഷന്‍ പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടിയുണ്ടാവുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കി. സാധാരണക്കാര പാവപ്പെട്ടവരുടെ ഏക ആശ്രയമായ പെന്‍ഷന്‍ വിതരണത്തില്‍ വന്ന അലംഭാവത്തില്‍ കണ്ണീര് കൊണ്ടാണ് അവര്‍ മറുപടി നല്‍കുന്നത്. മരുന്നിന് പോലും ഗതിയില്ലാതെ മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടേണ്ട ഗതികേടിലാണെന്നും അവര്‍ പറയുന്നു. അതേ സമയം കൂടുതല്‍ വിവരങ്ങള്‍ എന്‍ട്രി ചെയ്യാന്‍ വേണ്ടി കുറഞ്ഞ ദിവസമാണ് ലഭിച്ചതെന്നും അതാണ് പെന്‍ഷന്‍ വിതരണത്തില്‍ അപാകത സംഭവിച്ചെതെന്നുമാണ് കുടുംബശ്രീ വ്യക്തമാക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss