|    Sep 26 Tue, 2017 7:23 am
FLASH NEWS

പെന്‍ഷന്‍ വിതരണം: സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന്

Published : 13th October 2016 | Posted By: Abbasali tf

മാനന്തവാടി: നഗരസഭാ പെന്‍ഷന്‍ വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് വഞ്ചനാക്കുറ്റത്തിന് പോലിസ് കേസെടുത്തതിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജു രാജിവയ്ക്കണമെന്നു യുഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചിന്നമ്മ എന്ന വൃദ്ധയുടെ പരാതിയിലും ഗീത എന്ന ബാങ്ക് ജീവനക്കാരി ബാങ്കിന് നല്‍കിയ വിശദീകരണത്തിലും പി ടി ബിജു 9,300 രൂപ കൈപ്പറ്റിയിട്ടുണ്ട്. സത്യാവസ്ഥ ഇതായിരിക്കെ ബിജു നടത്തുന്ന പ്രസ്താവനകള്‍ പച്ചക്കള്ളമാണ്. ഇയാള്‍ മുമ്പ് സെക്രട്ടറിയായിരുന്ന കണിയാരം പ്രഭാത് വായനശാലയിലും അഴിമതി നടത്തിയിട്ടുണ്ട്. ക്ഷീരസംഘത്തില്‍ ഇന്റര്‍ലോക്ക് പതിച്ചതിലും 50,000 രൂപയുടെ അഴിമതിയാരോപണമുണ്ട്. ഇത്തരത്തില്‍ നിരവധി തവണ അഴിമതി നടത്തിയതിന്റെ പേരില്‍ ബിജുവിനെതിരേ നടപടി സ്വീകരിക്കാന്‍ സിപിഎമ്മും എല്‍ഡിഎഫും തയ്യാറാവണം. ഇക്കാര്യത്തില്‍ ഡിവൈഎഫ്‌ഐ നിലപാട് വ്യക്തമാക്കണം. അല്ലാത്തപക്ഷം നഗരസഭാ ഓഫിസ് മാര്‍ച്ചും സത്യഗ്രഹവും നടത്തുമെന്നും അഴിമതിക്കാരെ ഒഴിവാക്കാതെ ബോര്‍ഡ് മീറ്റിങ് നടത്താന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി വി എസ് മൂസ, ഡെന്നിസണ്‍ കണിയാരം, സണ്ണി ചാലില്‍, എം അബ്ദുറഹ്മാന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക