|    Aug 15 Wed, 2018 10:53 am
FLASH NEWS

‘പെന്‍ഷന്‍ പ്രായം 60 വയസ്സാക്കി ഉയര്‍ത്തണം’

Published : 4th June 2017 | Posted By: fsq

 

മാന്നാര്‍: വ്യാവസായിക തൊഴിലാളികളുടെ പെന്‍ഷന്‍പ്രായം അറുപത് വയസാക്കി ഉയര്‍ത്തണമെന്ന് അലിന്‍ഡ് സ്വിച്ച് ഗിയര്‍ എംപ്ലോയീസ് അസോസിയേഷന്‍ പ്രവര്‍ത്തക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ 58 വയസ്സാണ് പെന്‍ഷന്‍ പ്രായമായി നിജപ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ചികില്‍സാസൗകര്യങ്ങള്‍ ഇഎസ്‌ഐയില്‍ അംഗമാകുന്ന സമയം മുതല്‍ തന്നെ ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  സമ്മേളനം  കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ വൈസ്പ്രസിഡന്റ് എസ്. ചന്ദ്രകുമാര്‍ അധ്യക്ഷതവഹിച്ചു. 37 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കമ്പനിയില്‍ നിന്നും വിരമിക്കുന്ന പി ഉണ്ണിക്കൃഷ്ണപിള്ള, ബി മോഹന്‍കുമാര്‍ എന്നിവര്‍ക്ക് അസോസിയേഷന്റെ ഉപഹാരം മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരില്‍ വിതരണം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സണ്ണി കോവിലകം, ഇ കെ സുശീലന്‍, സജി മെഹബൂബ് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss