|    Sep 26 Wed, 2018 8:03 pm
FLASH NEWS

പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ല: ഉമ്മന്‍ചാണ്ടി

Published : 22nd January 2017 | Posted By: fsq

 

ഇരിട്ടി: സംസ്ഥാനത്തെ പെന്‍ഷന്‍ പദ്ധതി അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാറിനെ അനുവദിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരിട്ടിയില്‍ ബില്‍ഡിങ് ആന്റ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പെന്‍ഷന്‍ പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കണമെന്ന കാര്യത്തില്‍ യോജിപ്പുണ്ടെങ്കിലും ഇതിന്റെ പേരില്‍ സമൂഹത്തിലെ സാധാരണക്കരായ വലിയൊരു വിഭാഗത്തെ ഒഴിവാക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്്. സാമൂഹിക സുരക്ഷാ പെന്‍ഷനോടൊപ്പം അര്‍ഹതപ്പെട്ട മറ്റു പെന്‍ഷനും നല്‍കിയ യുഡിഎഫ് നയത്തെ അട്ടിമറിക്കുന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാട്. സാമൂഹിക പെന്‍ഷന്‍ സര്‍ക്കാര്‍ നേരിട്ടു നല്‍കുന്നതാണെങ്കില്‍ മറ്റു പെന്‍ഷനുകള്‍ ക്ഷേമനിധി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സംസ്ഥാനത്ത് 12.90 ലക്ഷം പെന്‍ഷന്‍ ഉപഭോക്താക്കളുണ്ടായിരുന്നത് യുഡിഎഫ് അധികാരം വിട്ടൊഴിയുമ്പോള്‍ 34.0 ലക്ഷത്തിലേറെയായി. പെന്‍ഷന്‍ കുറച്ച് ലാഭമുണ്ടാക്കാനാവുമോയെന്ന വിചിത്ര ഗവേഷണത്തിലാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. സോണി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യുറോയുടെ അഴിമതി രഹിത സേവന അവാര്‍ഡ് ജേതാവ് ഇരിട്ടി താലൂക്ക് ഡെപ്യുട്ടി തഹസില്‍ദാര്‍ എം സി സീനത്തിന് ഉമ്മന്‍ചാണ്ടി ഉപഹാരം നല്‍കി. സണ്ണിജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ട്രേഡ് യുനിയന്‍ സമ്മേളനം ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും സമാപന സമ്മേളനം ഐഎന്‍ടിയുസി അഖിലേന്ത്യ സെക്രട്ടറി കെ സുരേന്ദ്രനും ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി സജീവ് ജോസഫ്, ചന്ദ്രന്‍ തില്ലങ്കേരി, കെ പി പ്രഭാകരന്‍, എം പി മുരളി, പി സി ഷാജി, പി കെ ജനാര്‍ദ്ദനന്‍, ജെയ്‌സണ്‍ കാരക്കാട്ട്, ചാക്കോ പാലക്കലോടി, ഡെയ്‌സി മാണി, തോമസ് വര്‍ഗീസ്, എം അജേഷ്, അഡ്വ. മാര്‍ഗരറ്റ് ജോസ്, എം വി രഞ്ജന്‍, പി വി നാരായണന്‍ കുട്ടി, ജയ്‌സണ്‍ തോമസ്, വി ടി തോമസ്, കെ വി പവിത്രന്‍, പി എ നസീര്‍, പി അജയകുമാര്‍, ടി വിപുരം രാജു, പി സി പോക്കര്‍, പി അബൂബക്കര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss