|    Feb 23 Fri, 2018 12:37 am
FLASH NEWS

പെന്‍ഷന്‍ നിഷേധിക്കപ്പെട്ടവരുടെ കണ്ണുനീരില്‍ സര്‍ക്കാര്‍ ഒലിച്ചുപോകും: കെ സി വേണുഗോപാല്‍ എംപി

Published : 22nd January 2017 | Posted By: fsq

 

കൊല്ലം: പെന്‍ഷന്‍ നിഷേധിക്കപ്പെട്ട നിരാലംബരും നിസ്സഹായരുമായ സാധാരണജനങ്ങളുടെ കണ്ണുനീര്‍ ചാലില്‍ പിണറായി സര്‍ക്കാര്‍ ഒലിച്ചുപോകുമെന്ന് കെസി വേണുഗോപാല്‍ എംപി അഭിപ്രായപ്പെട്ടു. റേഷനരി മുട്ടിച്ച പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊലച്ചോറ് തീറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ സമ്പദ്രായം അട്ടിമറിച്ച ഇടതുസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരേ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ജില്ലയിലെ ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കലക്‌ട്രേറ്റിനു മുന്നില്‍ നടന്ന പ്രതിഷേധധര്‍ണ്ണയ്ക്ക് മുന്നോടിയായി ജില്ലാ പഞ്ചായത്തിന് മുന്നില്‍ നിന്നും ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും ഗുണഭോക്താക്കളുടെയും മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്നിലേക്ക് നടന്നു. പ്രതിഷേധധര്‍ണ്ണയില്‍ ഡോ. പ്രതാപവര്‍മ്മ തമ്പാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം എം നസീര്‍, ജി രതികുമാര്‍, സൂരജ് രവി, എസ് വിപിനചന്ദ്രന്‍, കെ ജി രവി, പി ജര്‍മ്മിയാസ്, കൃഷ്ണന്‍കുട്ടി നായര്‍, നെടുങ്ങോലം രഘു, ചിറ്റുമൂല നാസര്‍, കോയിവിള രാമചന്ദ്രന്‍, എ കെ ഹഫീസ്, കെ. സുരേഷ് ബാബു, എസ് ശ്രീകുമാര്‍, മുനമ്പത്ത് വഹാബ്, കെ കെ സുനില്‍കുമാര്‍, എന്‍ ഉണ്ണികൃഷ്ണന്‍, സി ആര്‍ മഹേഷ്, വൈ ഷാജഹാന്‍, ജി ജയപ്രകാശ്, പി രാജേന്ദ്രപ്രസാദ്, കൃഷ്ണവേണി ശര്‍മ്മ, ബിന്ദു ജയന്‍, കാരുവളളി ശശി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss