|    Mar 29 Wed, 2017 5:02 am
FLASH NEWS

പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ 445 കോടി രൂപ അനുവദിച്ചു

Published : 8th September 2016 | Posted By: SMR

തിരുവനന്തപുരം: തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ നാലര ലക്ഷത്തോളം തൊഴിലാളികള്‍ക്ക് 245 കോടി രൂപയും അഞ്ചര ലക്ഷത്തോളം കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി 200 കോടി രൂപയും പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് അനുവദിച്ചതായി തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളിലെ തൊഴിലാളികള്‍ക്ക് 2014 മുതല്‍ക്കുള്ള പെന്‍ഷന്‍ കുടിശ്ശികയും ഓണം പ്രമാണിച്ച് അടുത്ത ഒക്‌ടോബര്‍ മാസത്തെ അഡ്വാന്‍സ് പെന്‍ഷനും ഉള്‍പ്പെടെയാണ് നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു. പൂട്ടിക്കിടക്കുന്ന ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന് കീഴിലുള്ള തോട്ടങ്ങളിലെ 220 തൊഴിലാളി കുടുംബങ്ങള്‍ക്ക് ഓണം പ്രമാണിച്ച് സൗജന്യ റേഷന്‍ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പൂട്ടിക്കിടക്കുന്ന 58 കശുവണ്ടി ഫാക്ടറികളിലെ 8,680 തൊഴിലാളികള്‍ക്കും 64 സ്വകാര്യ പൊതുമേഖലാ ഫാക്ടറികളിലെ 7,416 തൊഴിലാളികള്‍ക്കും എക്‌സ്‌ഗ്രേഷ്യ തുക ലഭ്യമാക്കുന്നതിനായി 2.70 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന 12 തോട്ടങ്ങളിലെ 1,422 തൊഴിലാളി കുടുംബങ്ങള്‍ക്കും 108 കയര്‍ സൊസൈറ്റികളിലെ 3,401 തൊഴിലാളി കുടുംബങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനായി 38 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പെന്‍ഷന്‍ കുടിശ്ശിക അനുവദിച്ച തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകള്‍, അനുവദിച്ച തുക, പെന്‍ഷന്‍കാരുടെ എണ്ണം, എന്നിവ യഥാക്രമം- കേരള ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 6,49,73,000 രൂപ, 3154; കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 16,80,00,000 രൂപ, 42,000; കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 9,27,20,000 രൂപ, 11,050; കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ്: 57,27,68,000 രൂപ, 71,795; കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 8,69,18,000 രൂപ, 9,636; കേരള ബീഡി & സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: 2,32,12,000 രൂപ, 3,234; കേരള അസംഘടിത തൊഴിലാളി റിട്ടയേര്‍ഡ് വര്‍ക്കേഴ്‌സ് പെന്‍ഷന്‍ പദ്ധതി: 13,11,11,000 രൂപ, 9,700; കേരള അലക്കുതൊഴിലാളി ക്ഷേമ പദ്ധതി: 60,28,000 രൂപ, 548; കേരള ബാര്‍ബര്‍ ബ്യൂട്ടീഷന്‍ ക്ഷേമ പദ്ധതി: 2,03,50,000 രൂപ, 1,615; പൂട്ടിക്കിടക്കുന്ന കശുവണ്ടി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കുള്ള എക്‌സ്‌ഗ്രേഷ്യ: 86,80,000 രൂപ, 58 ഫാക്ടറികളിലെ 8,680 തൊഴിലാളികള്‍ക്ക്; പൂട്ടിക്കിടക്കുന്ന സ്വകാര്യ-പൊതുമേഖലാ ഫാക്ടറികളിലെ എക്‌സ്‌ഗ്രേഷ്യാ ധനസഹായം: 1,70,56,800 രൂപ, 64 സ്ഥാപനങ്ങളിലെ 7,416 തൊഴിലാളികള്‍ക്ക്; പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കുളള ധനസഹായം: 17,77,500 രൂപ, 12 തോട്ടങ്ങളിലെ 1,422 തൊഴിലാളികള്‍ക്ക്; കയര്‍ സ്ഥാപന തൊഴിലാളികള്‍ക്കുള്ള ധനസഹായം: 25,50,750 രൂപ, 108 കയര്‍ സൊസൈറ്റികളിലെ 3,401 തൊഴിലാളികള്‍ക്ക്;കേരള ബില്‍ഡിങ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് 2,37,754 പെന്‍ഷന്‍കാര്‍ക്ക് 110 കോടി രൂപയും കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 15,860 തൊഴിലാളികള്‍ക്ക്  7.18 കോടി രൂപയും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 281 പേര്‍ക്ക് 17.32 ലക്ഷം രൂപയും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 3,154 പേര്‍ക്ക് 4.88 കോടി രൂപയും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 467 തൊഴിലാളികള്‍ക്ക് 9.34 ലക്ഷം രൂപയും പെന്‍ഷന്‍ കുടിശ്ശിക വിതരണത്തിനായി അനുവദിച്ചിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day