|    Nov 22 Thu, 2018 2:05 am
FLASH NEWS

പെന്‍ഷനില്‍ ഉടക്കി പ്രതിപക്ഷം; കൗണ്‍സില്‍ ബഹിഷ്‌കരിച്ചു

Published : 11th August 2018 | Posted By: kasim kzm

പൊന്നാനി: സാമൂഹ്യ പെന്‍ഷന്‍ അപേക്ഷകരെ നഗരസഭ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയി.പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിവിധ ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹരായ ആയിരങ്ങള്‍ പുറത്ത് നില്‍ക്കുമ്പോഴും, ക്ഷേമപെന്‍ഷന്‍ അനുവദിക്കുന്ന കാര്യങ്ങള്‍ നഗരസഭ തികഞ്ഞ അലംഭാവം കാണിക്കുകയാണെന്നാരോപിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്.
കൗണ്‍സില്‍ ആരംഭിച്ച് കുറച്ചു കഴിഞ്ഞതോടെ നികുതി വര്‍ധിപ്പിച്ച സംഭവത്തിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തി. എന്നാല്‍ നികുതി വര്‍ധനയുടെ കാര്യങ്ങള്‍ ചെയര്‍മാന്‍ വിശദീകരിച്ചതിന് പിന്നാലെ സാമൂഹ്യക്ഷേമപെ ന്‍ഷന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് പ്രതിപക്ഷം വിശദീകരണം ആവശ്യപ്പെട്ടതോടെ അജണ്ട നടപടികള്‍ പൂര്‍ത്തീകരിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഇതില്‍ തൃപ്തരാകാതെ വന്നതോടെ പ്രതിപക്ഷം കൗണ്‍സിലില്‍ ബഹളംവെക്കുകയും, ഇറങ്ങിപ്പോവുകയുമായിരുന്നു. പ്രകടനവുമായി പുറത്തിറങ്ങിയ പ്രതിപക്ഷം ഒടുവില്‍ നഗരസഭാ കാര്യാലയത്തിനു മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധത്തിന് പ്രതിപക്ഷ കൗണ്‍സിലര്‍മാരായ എം പി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, സി ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss