|    Jul 23 Sun, 2017 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെന്‍ഷനായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പറയരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 20th March 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍വീസി ല്‍നിന്നും വിരമിച്ച ഉദേ്യാഗസ്ഥരോട് പെന്‍ഷന്‍ വേണമെങ്കില്‍ ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവരാന്‍ പറയുന്നത് നീതികേടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സര്‍വീസില്‍നിന്നും വിരമിച്ച ജീവനക്കാരന് ബന്ധപ്പെട്ട രേഖകളും റെക്കോര്‍ഡുകളും പരിശോധിക്കാന്‍ സര്‍വീസിലുള്ള ഉദേ്യാഗസ്ഥരെപ്പോലെ കഴിയില്ലെന്നും കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. വിരമിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് പെന്‍ഷന്‍ ലഭിച്ചില്ലെന്നാരോപിച്ച് കൃഷിവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശാസ്തമംഗലം സ്വദേശി കെ കെ സത്യന്‍ സമര്‍പ്പിച്ച പരാതിയിന്‍മേല്‍ കമ്മീഷന്‍ കാര്‍ഷിക വികസന ഡയറക്ടറില്‍നിന്നും വിശദീകരണം തേടിയിരുന്നു. പരാതിക്കാരന് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വൈകുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പരാതിക്കാരന്‍ ആത്മാര്‍ഥമായി ശ്രമിക്കണം. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള ഓഫിസുകളില്‍നിന്നും അവ ലഭ്യമാക്കാന്‍  ശ്രമിക്കണം. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ട ഉദേ്യാഗസ്ഥര്‍ അവര്‍ സേവനം നടത്തിയിരുന്ന ഓഫിസുകളിലെ മേധാവിയുമായി ചേര്‍ന്ന് ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് 2002ലെ സര്‍ക്കാര്‍ ഉത്തരവില്‍ വിശദമാക്കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ ഡയറക്ടര്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക