|    May 26 Fri, 2017 1:57 am
FLASH NEWS

പെണ്‍വാണിഭസംഘം അറസ്റ്റില്‍

Published : 1st October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: സഹോദരിമാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച പെണ്‍ വാണിഭസംഘത്തെ ചെങ്ങന്നൂര്‍ പോലിസ് പിടികൂടി. ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിള്ളയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടിന്് നടത്തിയ റെയ്ഡില്‍ ഗവ. ആശുപത്രി ജങ്ഷനിലെ ലോഡ്ജ് മുറിയില്‍ നിന്നാണ് രണ്ടുപേര്‍ പോലിസ് പിടിയിലായത്. പന്തളം മാന്തുകയില്‍ വാടകയ്ക്ക് താമസിക്കുന്ന സഹോദരിമാരില്‍ ഉള്‍പ്പെട്ട മുപ്പതുകാരി, ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ ബിനു (35) എന്നിവരെയാണ് സംഭവുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തത്. ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലില്‍ ഇടപാടുകാരെ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനും രണ്ട് സ്ത്രീകളും പോലിസിനെ കണ്ടതോടെ രക്ഷപ്പെട്ടു. മൊബൈല്‍ഫോണിലൂടെ ബന്ധപ്പെടുന്നവരെ ഇതേ ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയ ശേഷം തുക പറഞ്ഞുറപ്പിച്ച് ഇടപാട് നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്ന പോലിസ് പറയുന്നു. ചെങ്ങന്നൂര്‍ ഗവ. ആശുപത്രി ജങ്ഷനിലെ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യ സംഘം പ്രവര്‍ത്തിക്കുന്നതായി മുമ്പുതന്നെ രഹസ്യന്വേഷണ വിഭാഗം കണ്ടെത്തി റിപോര്‍ട്ട് നല്‍കിയിരുന്നു. സമ്പന്ന കുടുംബത്തിലെ യുവതികളെന്നു തോന്നിക്കുന്ന തരത്തില്‍ ഇരുചക്ര വാഹനത്തില്‍ എത്തുന്ന യുവതികള്‍ ഇടപാടുകാരില്‍ നിന്നു രണ്ടായിരം മുതല്‍ പതിനായിരം രൂപാ വരെ വാങ്ങിയിരുന്നു. ഫോണില്‍ വിളിക്കുന്നവരോട് ലോഡ്ജിനോടൊപ്പമുള്ള ഹോട്ടലില്‍ കാത്തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയുമായിരുന്നു ഇവരുടെ രീതി. സ്ഥിരമായി ഹോട്ടലില്‍ എത്തുന്നതില്‍ സംശയം ഉണ്ടാകാതിരിക്കാനായി ചിലപ്പോ ള്‍ സ്‌കൂട്ടറില്‍ കുട്ടിയുമൊത്ത് എത്തുന്ന യുവതികള്‍ ലോഡ്ജുമുറിയിലേക്ക് പോകുന്നതിനുമുന്‍പ് കുട്ടിയെ സംഘത്തിലെ തന്നെ ഹോട്ടലില്‍ കാത്തിരിക്കുന്ന മറ്റുള്ളവരെ ഏല്‍പ്പിക്കുകയാണു പതിവ്. സ്ഥിരമായി വാടക വീടുകള്‍ മാറി മാറി താമസിക്കുന്ന യുവതികളും കുട്ടിയും മാതാവും അടുത്ത കാലം വരെ മുളക്കുഴ അരീക്കരയിലാണ് താമസിച്ചുകൊണ്ടിരുന്നത്. സഹോദരിമാരുടെ ഭര്‍ത്താക്കന്‍മാര്‍ ഇവരോടൊപ്പമല്ല താമസിക്കുന്നത്. അരീക്കരയിലെ വീട്ടില്‍ രാത്രികാലത്തും ഇടപാടുകാരെത്തി തുടങ്ങിയതോടെ നാട്ടുകാരുടെ പ്രതിഷേധം ഭയന്നാണ് ഇവര്‍ വീടുമാറിയത്. ഇവരുടെ സംഘത്തില്‍ വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായും പോലിസ് പറയുന്നു. രാത്രിസമയത്തേക്കാള്‍ കൂടുതല്‍ പകല്‍ നേരത്താണ് ഇവര്‍ ലോഡ്ജ്മുറിയിലെത്തുന്നത്. റെയ്ഡില്‍ അനാശാസ്യ സംഘം പിടിയിലായതോടെ ലോഡ്ജ് നടത്തിപ്പുകാരനേയും മാനേജരേയും പോലിസ് പ്രതികളാക്കിയിട്ടുണ്ട്. സഹോദരിമാരുടെ സംഘത്തെ റെയ്ഡില്‍ പിടികൂടിയതറിഞ്ഞ് പോലിസിനെ സ്വാധീനിക്കാനും രാഷ്ട്രീയ ഇടപെടലുകള്‍ ആരംഭിച്ചു. റെയ്ഡിന് എസ്‌ഐമാരായ മുരളി, ഷാജി വനിതാ സിവില്‍ പോലിസ് ഓഫിസര്‍ രഞ്ജിനി, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷൈബു, സജന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day