|    Oct 15 Mon, 2018 10:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍വാണിഭത്തിന് മകളെ വില്‍ക്കാന്‍ ശ്രമം; അമ്മ അറസ്റ്റില്‍

Published : 21st August 2016 | Posted By: SMR

താനെ: പെണ്‍വാണിഭത്തിനായി കൗമാരക്കാരിയായ മകളെ വില്‍ക്കാന്‍ ശ്രമിച്ച 32കാരിയെ പോലിസ് അറസ്റ്റു ചെയ്തു. 16കാരിയായ മകളെ അഞ്ചുലക്ഷം രൂപയ്ക്കു വില്‍ക്കാനാണ് ഗോവണ്ടി സ്വദേശിനിയായ സ്ത്രീ താനെയിലെത്തിയത്.
തന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കുകയായിരുന്നു വില്‍പനയുടെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു. ഒരു ഹോട്ടലില്‍ ഇടപാട് ഉറപ്പിക്കുമ്പോള്‍ മനുഷ്യക്കടത്ത് വിരുദ്ധ ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയായിരുന്നു. പെണ്‍വാണിഭം നടത്തുന്ന ഇവര്‍ തന്റെ മൂന്നു വിവാഹങ്ങളിലായുള്ള മൂന്ന് പെണ്‍മക്കളെയാണ് വില്‍പനയ്ക്ക് കൊണ്ടുവന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സ്ത്രീ മകളെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിടുകയായിരുന്നു. മകളെ വാങ്ങാന്‍ അമ്മ ആളെ തേടുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതനുസരിച്ച് താനെ പോലിസ് ഹോട്ടലില്‍ ഒരുക്കിയ കെണിയില്‍ അവര്‍ വീഴുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss