|    Jul 28 Fri, 2017 4:24 am
FLASH NEWS

പെണ്‍വാണിഭത്തിന് പിന്നില്‍ വന്‍ശൃംഖലയെന്ന് ആഭ്യന്തരമന്ത്രി

Published : 19th November 2015 | Posted By: G.A.G

തിരുവനന്തപുരം : ‘ഓപ്പറേഷന്‍ ബിഗ് ഡാഡി’യെത്തുടര്‍ന്ന്് പിടിയിലായ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് പിന്നില്‍ വന്‍ ശൃംഖലയുണ്ടെന്ന്്് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിടിയിലായവര്‍ ചുംബനസമരത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ്മറയാക്കിയോ എന്ന കാര്യവും അന്വേഷിക്കുമെന്ന്്് ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ സമരത്തില്‍ പങ്കെടുത്തവരെല്ലാം ഇത്തരക്കാരാണെന്ന്് കരുതുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ചുംബനസമര നേതാക്കള്‍ ഉള്‍പ്പെടെ 15 പേരാണ് ഇന്നലെ പിടിയിലായത്്. ചുംബനസമരത്തിന്റെ പ്രചാരകരായി ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിന്ന രാഹുല്‍ പശുപാലന്‍ (29), ഭാര്യയും മോഡലുമായ രശ്മി നായര്‍ (27) എന്നിവര്‍ ഉള്‍പ്പെടെ 12 പേരാണ് അറസ്റ്റിലായത്.
അതിനിടെ ഇവരില്‍ നിന്നും പോലീസ് മോചിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നിരവധി തവണ പീഡനത്തിരയായിരുന്നുവെന്ന്് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പി്ച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക