|    Nov 19 Sun, 2017 6:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെണ്‍വാണിഭം: സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിയില്‍

Published : 9th August 2017 | Posted By: fsq

 

നെടുമങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിയെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘത്തെ പോലിസ് പിടികൂടി. വിളപ്പില്‍ശാല പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി അന്വേഷിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ കാമുകനുള്‍പ്പെടെയുള്ള സംഘത്തെ തിരുവനന്തപുരം റൂറല്‍ എസ്പി അശോക്കുമാറിന്റെ നേതൃത്വത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പി ജെ കെ ദിനിലും, റൂറല്‍ ഷാഡോ പോലിസും പിടികൂടിയത്. കല എന്ന ശ്രീകല (40),  ഷൈനിഷ എന്ന് വിളിക്കുന്ന ഷാഹിത ബീവി (45),  മാറനല്ലൂര്‍ സ്വദേശി സദാശിവന്‍ (64), വെള്ളനാട് മേപ്പൂക്കട കുറ്റിക്കാട് വാടകയ്ക്ക് താമസിക്കുന്ന രമേഷ് എന്ന സുമേഷ് (26),  ദിലീപ്കുമാര്‍ മകന്‍ കണ്ണന്‍ എന്ന വിഷ്ണു സാഗര്‍ (28) എന്നിവരാണ് അറസ്റ്റിലായത്.പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ താന്‍ ഏഴുമാസം ഗര്‍ഭിണിയാണെന്നും കാമുകനായ വിഷ്ണുസാഗര്‍ എന്ന കണ്ണനാണ്് ഉത്തരവാദി എന്നും പരാതിപ്പെട്ടിരുന്നു.  തുടര്‍ന്ന് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ കുട്ടിയെ ഹാജരാക്കി കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് വര്‍ഷങ്ങളായി പീഡനത്തിനിരയാവുന്ന വിവരം വെളിപ്പെടുത്തിയത്. പിന്നീട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ജില്ലയിലെ  വാണിഭ സംഘങ്ങള്‍ക്ക് കുട്ടിയെ കൈമാറിയെന്ന് പിടിയിലായവര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക