|    Jul 18 Wed, 2018 4:50 am
FLASH NEWS

പെണ്‍വാണിഭം: നാലുപേര്‍ അറസ്റ്റില്‍

Published : 5th December 2015 | Posted By: SMR

കൊട്ടാരക്കര: പട്ടണത്തില്‍ പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. പടിഞ്ഞാറ്റിന്‍കരയിലെ ഒരൂ വീട്ടില്‍ നിന്നാണ് രണ്ടു സ്ത്രീകളുള്‍പ്പെട്ട നാലംഗസംഘത്തെ അറസ്റ്റ് ചെയ്തത്. അടൂര്‍ ഇളമണ്ണൂര്‍ ഐശ്വര്യാ ഭവനില്‍ ശശികല(36), കരുനാഗപ്പള്ളി ആദിനാട് മുപ്പത്തിത്തറയില്‍ രാജേഷ്(32), കല്‍പ്പറ്റ മുണ്ടേരി കുന്നില്‍വീട്ടില്‍ സരസ്വതി(36), പുനലൂര്‍ മണിയാര്‍ സുരേന്ദ്രഭവനില്‍ ദിനൂബ്(27) എന്നിവരാണ് പിടിയിലായത്. ശശികലയും രാജേഷും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയിരുന്നത്. ഇരുവരും ഭാര്യാഭര്‍ത്താക്കന്‍മാരെന്ന വ്യാജേനെയാണ് പടിഞ്ഞാറ്റിന്‍കരയില്‍ വീടെടുത്തു താമസിച്ചിരുന്നതെന്നു പോലിസ് പറയുന്നു. ഇടപാടുകാരെ രാജേഷാണ് കാറില്‍ എത്തിക്കുന്നത്. ഫോണിലൂടെയാണ് ഇടപാടുകാരെ കണ്ടെത്തുന്നത്. കുണ്ടറയിലും കൊട്ടാരക്കരയില്‍ തന്നെ മറ്റൊരിടത്തും സംഘം മുമ്പു താമസിച്ചിരുന്നു. അഞ്ചു സിംകാര്‍ഡുകള്‍ സംഘത്തിന്റെ പക്കല്‍ നിന്നും പോലിസ് കണ്ടെടുത്തു. നിരവധിപേര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടാക്കളെ പറ്റിയുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അന്വേഷണമാണ് വാണിഭസംഘത്തെ കുടുക്കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss