|    Oct 17 Wed, 2018 8:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍പട പായ്‌വഞ്ചി പ്രയാണം തുടങ്ങി

Published : 11th September 2017 | Posted By: fsq

 

പനാജി: നാവിക സേനയിലെ വനിതാ ഉദ്യോഗസ്ഥര്‍ പായ്‌വഞ്ചിയില്‍ ലോകപര്യടനം തുടങ്ങി. നാവിക സാഗര്‍ പരിക്രമണ എന്ന് പേരിട്ട ഈ പര്യവേക്ഷണം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഗോവയില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണിതെന്ന് യാത്ര ഫഌഗ് ഓഫ് ചെയ്ത് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിര്‍മിച്ച ഐഎന്‍എസ്‌വി തരണി എന്ന പായ്‌വഞ്ചിയിലാണ് ആറംഗ വനിതാസംഘം പുറപ്പെട്ടത്. ലഫ്റ്റനന്റ് കമാന്‍ഡര്‍ വര്‍ത്തികാ ജോഷിയാണ് പര്യടനത്തിന് നേതൃത്വം കൊടുക്കുന്നത്. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, നാവികസേനാ മേധാവി സുനില്‍ ലാംബ തുടങ്ങിയവരും ഫഌഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.  ഇത്തരമൊരു പര്യടനം  5 വര്‍ഷത്തിലോ പത്തു വര്‍ഷത്തിലോ സംഭവിക്കുന്നതല്ല. ഇന്ത്യയുടെ നാവികചരിത്രത്തില്‍തന്നെ ആദ്യമാണിത്. അവര്‍ പറഞ്ഞു. പ്രതിരോധ മന്ത്രിയായി ചുമതലയേറ്റ ശേഷം നിര്‍മലാ സീതാരാമന്റെ ആദ്യ ചടങ്ങാണിത്. വനിതകളെ മാത്രം ഉള്‍പ്പെടുത്തി സമുദ്രം വഴിയുള്ള ലോകപര്യടനം ഏഷ്യയിലെതന്നെ ആദ്യ ദൗത്യമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss