|    Oct 15 Mon, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കെണി : സ്ത്രീയെ അറസ്റ്റ്ചെയ്തു

Published : 3rd May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ ബിജെപി എംപി കെ സി പട്ടേലിനെ പെണ്‍കെണിയില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് സ്ത്രീയെ പോലിസ് അറസ്റ്റ് ചെയ്തു. തന്നെ പട്ടേല്‍ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ച് സ്ത്രീ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. പട്ടേലിന്റെ പരാതിയിലാണ് പോലിസ് നടപടി. സ്ത്രീ മയക്കുമരുന്നു കലര്‍ന്ന പാനീയം നല്‍കിയശേഷം അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് എംപിയുടെ ആരോപണം. പട്ടേല്‍ തന്നെ ബലാല്‍സംഗം ചെയ്തുവെന്നാരോപിച്ചു സമര്‍പ്പിച്ച പരാതിയില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്നു കാണിച്ചാണ് സ്ത്രീ സിറ്റി കോടതിയെ സമീപിച്ചത്. എന്നാല്‍, അഞ്ചുകോടി രൂപ നല്‍കിയില്ലെങ്കില്‍ ബലാല്‍സംഗത്തിന് പരാതി കൊടുക്കുമെന്ന്് ഇവര്‍ ഭീഷണിപ്പെടുത്തിയെന്നാണ് എംപിയുടെ ആരോപണം. ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിച്ച് ശീതളപാനീയത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss