|    Jul 24 Mon, 2017 10:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസ് : പ്രതിക്ക് കഠിനതടവും പിഴയും

Published : 15th July 2017 | Posted By: fsq

തിരുവനന്തപുരം: പ്രേമാഭ്യര്‍ഥന നിരസിച്ച 17 വയസ്സുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി മാടന്‍ ശശി എന്ന ശശിക്ക് ഏഴുവര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി മിനിമോളുടേതാണ് ഉത്തരവ്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പഠിക്കാന്‍ പോവുന്ന സ്ഥലങ്ങളില്‍ പിന്നാലെ നടന്ന് പ്രേമാഭ്യര്‍ഥന നടത്തി ശല്യം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പോലിസിന് പരാതി നല്‍കിയിരുന്നു. ഈ വിരോധത്തില്‍, രണ്ടു കുട്ടികളുടെ അച്ഛനായ ശശി പെണ്‍കുട്ടി ട്യൂഷന്‍ പഠിക്കാന്‍ പോകുന്ന വഴിയില്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് കേസ്. 2007ലാണ് കഴക്കൂട്ടം പോലിസ് പ്രതിക്കെതിരേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. 10 സാക്ഷികളെയും 14 രേഖകള്‍, 6 തൊണ്ടിമുതലുകള്‍ എന്നിവയും പ്രോസിക്യൂഷന്‍ വിചാരണ വേളയില്‍ പരിഗണിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക