|    Jul 25 Tue, 2017 6:29 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടിയെ വെടിവച്ചുകൊന്ന് 19കാരന്റെ ആത്മഹത്യാ ശ്രമം

Published : 17th September 2016 | Posted By: SMR

പനാജി: പെണ്‍കുട്ടിയെ വെടിവച്ചു കൊന്ന ശേഷം 19കാരന്‍ ആത്മഹത്യക്കു ശ്രമിച്ചു. ജാര്‍ഖണ്ഡ് സ്വദേശി നിഖില്‍ കുമാറാണ് സുജാത നായകി(19)നെ വെടിവച്ചു കൊന്ന ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഗോവയിലെ പോണ്ട നഗരത്തിനടുത്താണ് സംഭവം. കുമാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല.
സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരനായ സ്വന്തം പിതാവിന്റെ തോക്കുപയോഗിച്ചാണ് കുമാര്‍ കൊലപാതകം നടത്തിയത്. കൊലപാതകത്തിനു ശേഷം ഇയാള്‍ സ്വയം വെടിവച്ചു മരിക്കാന്‍ ശ്രമിച്ചു. പരിക്കേറ്റ ഇയാളെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോണ്ട പട്ടണത്തിലെ സര്‍ക്കാര്‍ കോളജില്‍ ബിരുദ വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. കൊലപാതക കാരണം വ്യക്തമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക