|    Sep 21 Thu, 2017 4:15 pm
FLASH NEWS

പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു: യുവാവ് പിടിയില്‍

Published : 2nd October 2016 | Posted By: SMR

ശാസ്താംകോട്ട: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍  കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ പോലിസിന്റെ പിടിയിലായി.
സംഭവത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ശൂരനാട് സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടി പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടിലെ ചടങ്ങിനെത്തിയപ്പോള്‍ ഇയാളുമായി പരിചയത്തിലാവുകയും ഫോണ്‍ നമ്പര്‍ കൈമാറുകയുമായിരുന്നു. തുടര്‍ന്ന് തിരികെ വീട്ടിലെത്തിയ പെണ്‍കുട്ടിയുമായി ഇയാള്‍ നിരന്തരം ഫോണില്‍ വിളിക്കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു.
ഇതിനിടെ പെണ്‍കുട്ടിക്ക് പരീക്ഷയില്‍ കുറഞ്ഞ  മാര്‍ക്ക് ലഭിച്ചതിന്റെ പേരില്‍ മാതാവ് വഴക്കുപറയുമെന്ന് ഭയപ്പെട്ട് വിവരം പിടിയിലായ യുവാവിനെ അറിയിക്കുകയും പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ ബന്ധുവീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് അടൂരില്‍ വന്നു നില്‍ക്കാന്‍ പറയുകയും ചെയ്തു. ഇത് വിശ്വസിച്ച് അടൂരിലെത്തിയ പെണ്‍കുട്ടി യുവാനൊപ്പം പെരിന്തല്‍മണ്ണയിലേക്ക് പോയി. തുടര്‍ന്ന ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വ്വം ലോഡ്ജിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന കാട്ടി ബന്ധുക്കള്‍ ശൂരനാട് പോലിസില്‍ പരാതി നല്‍കയതിനെ തുടര്‍ന്ന് വിവരം പെരിന്തല്‍മണ്ണ പോലിസിലറിയിക്കുകയും പെണ്‍കുട്ടിയെയും യുവാവിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലിസ് ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി പീഡനം നടന്നെന്ന് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ പെരിന്തല്‍മണ്ണ പൊലിസ് പിടികൂടി. കസ്റ്റഡിയിലെടുത്ത് യുവാവിനെ ചോദ്യം ചെയ്യാനായി ശൂരനാട് പോലിസ് സ്‌റ്റേഷനിലേക്ക് എത്തിച്ചയാതായാണ് സൂചന. പോലിസ് പിടിയിലായ യുവാവ് പെരിന്തല്‍മണ്ണ-തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക