|    Feb 28 Tue, 2017 10:43 pm
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി റിമാന്‍ഡില്‍

Published : 21st November 2016 | Posted By: SMR

നെയ്യാര്‍ഡാം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആനാകോട് സ്വദേശിയും ഇപ്പോള്‍ വടക്കോട് ശാന്തിപുരം സുലോചനാ ഭവനില്‍ താമസക്കാരനുമായ സുനില്‍ കുമാറിനെ (45) യാണു കാട്ടാക്കട കോടതി റിമാന്‍ഡ്് ചെയ്തത്. കെഎസ്ആര്‍ടിസി ജീവനക്കാരനായ പ്രതി, പെണ്‍കുട്ടിയും കുടുംബവും താമസിച്ച വാടകവീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇത് മുതലെടുത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇയാളുടെ ശല്യം സഹിക്കാതെ പെണ്‍കുട്ടി വിവരം സ്‌കൂളിലെ അധ്യാപകരോടു പറഞ്ഞു. അധ്യാപകര്‍ ചൈല്‍ഡ് ലൈനിനെ അറിയിച്ചു. തുടര്‍ന്നു നെയ്യാര്‍ഡാം പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നു മൊഴി രേഖപ്പെടുത്തിയ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day