|    Aug 23 Wed, 2017 1:50 am
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; വളര്‍ത്തച്ഛന് ഏഴരവര്‍ഷം കഠിനതടവും പിഴയും

Published : 11th September 2016 | Posted By: SMR

തൊടുപുഴ: പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ വളര്‍ത്തച്ഛന്‍ ഇടുക്കി പുറ്റടി പുളിഞ്ചോട്ടില്‍ വീട്ടില്‍ ജോര്‍ജ് മാത്യു (52)നെ ഏഴര  വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ച് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമപ്രകാരമുള്ള ഇടുക്കി ജില്ലാ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി കെ ആര്‍ മധുകുമാര്‍ വിധി പ്രസ്താവിച്ചു.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് മാതാവ് മിനി 2011 നവംബറില്‍ കട്ടപ്പന വനിതാ ഹെല്‍പ് ലൈനില്‍ പരാതി കൊടുത്തിരുന്നു. പരാതിയില്‍ കണ്ടാലറിയാവുന്ന ഓട്ടോ ഡ്രൈവര്‍ ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി ശാരീരികമായി പീഡിപ്പിച്ചു എന്നായിരുന്നു.
കട്ടപ്പന പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ കുട്ടിയെ ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്റെ മുമ്പാകെ ഹാജരാക്കി. ഇവിടെ പെണ്‍കുട്ടി കൊടുത്ത മൊഴിയാണ് വഴിത്തിരിവായത്. പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍ വീട്ടില്‍ വച്ച് നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും അതിനൊക്കെ മാതാവായ മിനി ഒത്താശ ചെയ്തു കൊടുത്തിരുന്നുവെന്നും വെളിപ്പെടുത്തി.
കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയെ സുരക്ഷിതമായി പാര്‍പ്പിക്കുന്നതിന് തൊടുപുഴയിലുള്ള മദര്‍ അന്റ് ചൈല്‍ഡ് ഫൗണ്ടേഷനില്‍ ഏല്‍പ്പിച്ചു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി എം കുന്നിപ്പറമ്പന്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് വളര്‍ത്തച്ഛനേയും മിനിയേയും അറസ്റ്റു ചെയ്യുകയായിരുന്നു.
രണ്ടാം പ്രതി മിനി കേസ് വിചാരണ മധ്യേ ഒളിവില്‍ പോയി.സംഭവകാലത്ത് ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച മിനി പ്രതിയോടൊപ്പം പുറ്റടിയിലുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. പിഴസംഖ്യ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി കഠിനതടവും ശിക്ഷയും വിധിച്ചിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി എ സന്തോഷ് തേവര്‍കുന്നേല്‍ ഹാജരായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക