|    Jan 19 Thu, 2017 1:43 am
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും സുഹൃത്തുക്കളും അറസ്റ്റില്‍

Published : 25th August 2016 | Posted By: SMR

കൊച്ചി: പത്താംക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പിടിയില്‍. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതിക്കും കൂട്ടുകാര്‍ക്കുമെതിരേ മാതാപിതാക്കളുടെ പരാതിയില്‍ സെന്‍ട്രല്‍ പോലിസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൂട്ടുകാരെ മറൈന്‍ ഡ്രൈവ് വാക് വേയില്‍നിന്നും പോലിസ് അറസ്റ്റുചെയ്തു. എറണാകുളം അസി. കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദേശാനുസരണം വാക് വേയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എളങ്കുന്നപ്പുഴയില്‍ വാടകയ്ക്കു താമസിക്കുന്ന മുളവുകാട് താന്തോന്നിത്തുരുത്ത് കാട്ടിത്തറ വീട്ടില്‍ ആഷിക് പ്രദീപ്(19)ആണ് അറസ്റ്റിലായത്.
പ്രതിക്കെതിരേ പരാതി പിന്‍വലിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കൊല്ലുമെന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ നേവല്‍ ബേസ് സെര്‍വന്റ് ക്വാര്‍ട്ടേഴ്‌സ് 621ല്‍ ശരത്കുമാര്‍(21), പുതുവൈപ്പ് പനയ്ക്കല്‍ വീട്ടില്‍ വൈശാഖ്(21), ആലുവ രാജഗിരി ആശുപത്രിക്കു സമീപം മഞ്ഞനിക്കര വീട്ടില്‍ അഭിരാജ്(20) എന്നീ പ്രതികളെയാണ് പോലിസ് അറസ്റ്റു ചെയ്തത്.
ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാവും. കെട്ടുവള്ളം പാലത്തിലും പരിസരത്തും പതിവായി തമ്പടിക്കുന്ന പ്രതികള്‍ വിദ്യാര്‍ഥികളെന്ന വ്യാജേന, വാക് വേയില്‍ കൂട്ടമായി എത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികളുമായി ചങ്ങാത്തം കൂടി വാക് വേയിലെത്തിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതായും വിദ്യാര്‍ഥിനികള്‍ക്ക് മയക്കുമരുന്നു നല്‍കാറുള്ളതായും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണ്. മറൈന്‍ഡ്രൈവ് വാക് വേയില്‍നിന്നാണ് ഇവരെ അറസ്റ്റു ചെയ്തത്. കേസിന്റെ അന്വേഷണോദ്യോഗസ്ഥനായ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍ ആണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക