|    Jan 21 Sat, 2017 11:06 pm
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

Published : 23rd August 2016 | Posted By: SMR

കൂത്തുപറമ്പ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. ആര്‍എസ്എസ് ശാരീരിക് ശിക്ഷണ്‍ പ്രമുഖും ബിജെപി മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റുമായ മെരുമ്പായിയിലെ പ്രാര്‍ഥന നിവാസില്‍ ലിബേഷി(32)നെയാണ് കൂത്തുപറമ്പ് സിഐ കെ പി സുരേഷ് ബാബു, എസ്‌ഐ കെ ജെ ബിനോയ് തുടങ്ങിയവര്‍ അറസ്റ്റ് ചെയ്തത്. മറ്റൊരു ആര്‍എസ്എസ് പ്രവര്‍ത്തകനെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരേറ്റയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകനായ രാഹുലാണ് കസ്റ്റഡിയിലെടുത്ത രണ്ടാമന്‍. രാഹുലിനോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി താമസിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് ഇരുവരെയും പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ലിബേഷിന്റെ ബന്ധുവായ പെണ്‍കുട്ടിയെ എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഡിപ്പിക്കാറുണ്ടാണെന്നാണു മൊഴി നല്‍കിയിട്ടുള്ളത്.
പെണ്‍കുട്ടിയെ മാത്രമല്ല സഹോദരിയെയും മറ്റു പലരെയും പീഡിപ്പിച്ചിരുന്നതായും, വീട്ടുകാര്‍ ഭീഷണി ഭയന്ന് പരാതി നല്‍കാതിരിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലിസ് പറഞ്ഞു. ലിബേഷിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബസ് തൊഴിലാളിയായ രാഹുലിന്റെ കൂടെ പോയതെന്നും മൊഴിയുണ്ട്. പിടിയിലായ പ്രതികളെ പോലിസ് ചോദ്യം ചെയ്തു വരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക