|    May 28 Sun, 2017 6:40 am
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published : 29th July 2016 | Posted By: SMR

ശ്രീകണ്ഠാപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വേദപഠന അധ്യാപകന്‍ ഉള്‍പ്പെടെ നാലുപേരെ പയ്യാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. വേദപഠന അധ്യാപകനും നിലവില്‍ ടൈല്‍സ് ജോലിക്കാരനുമായ ഉളിക്കല്‍ വട്ട്യാംതോട് സ്വദേശി കദളിക്കാട്ട് ബിനോയ്(40), കാഞ്ഞിരക്കൊല്ലി സ്വദേശിയും കണ്ണൂര്‍ ചാലയില്‍ താമസക്കാരനുമായ കീഴക്കേടത്ത് ജോസ് സക്കറിയ എന്ന ജോസ്‌കുട്ടി(28), കാഞ്ഞിരക്കൊല്ലിയിലെ മലഞ്ചരക്ക് വ്യാപാരി പൂവാട്ടാരകത്ത് അശ്‌റഫ്(32), കാഞ്ഞിരക്കൊല്ലിയിലെ മേനാച്ചേരി ഷിന്റോ(30) എന്നിവരെയാണ് എസ്‌ഐ ശിവന്‍ചോടത്ത് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ 16 വയസ്സുള്ള പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതലാണു പീഡനത്തിനിരയായത്. മലയോരത്തെ ഒരു കോണ്‍വെന്റില്‍ ജീവക്കാരിയായ മാതാവ് അവിടെതന്നെ താമസിക്കുന്നതിനാല്‍ പിതാവിനും കുടുംബത്തിനുമൊപ്പമാണ് പെണ്‍കുട്ടിയുടെ താമസം. വീട്ടുകാര്‍ ജോലിക്ക് പോവുന്ന സമയം പ്രണയം നടിച്ചാണ് ജോസ്‌കുട്ടിയാണ് ആദ്യം പീഡിപ്പിച്ചത്. സ്‌കൂള്‍ കലോല്‍സവത്തില്‍ മേക്കപ്പ് ചെയ്യുന്ന ജോലി ചെയ്തിരുന്ന സമയം പരിചയപ്പെട്ടാണ് ബിനോയി പീഡിപ്പിച്ചത്. പീഡനത്തെ തുടര്‍ന്ന് മാനസികാസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ഇരിക്കൂറിന് സമീപത്തെ കോണ്‍വെന്റിലേക്ക് മാറ്റിയപ്പോള്‍ കൗണ്‍സിലിങിനിടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയില്‍ നിന്നു മൊഴിയെടുത്ത ശേഷമാണ് പരാതി നല്‍കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day