|    Dec 11 Tue, 2018 1:09 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ദൈവവും മകനും അറസ്റ്റില്‍

Published : 15th September 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെയും അമ്മയെയും പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അറസ്റ്റില്‍. ആശ്രമത്തില്‍ വച്ചാണ് ആള്‍ദൈവം അശു മഹാരാജിനെ അറസ്റ്റ് ചെയ്തതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. ഇദ്ദേഹത്തിന്റെ മകന്‍ സമര്‍ ഖാനും അറസ്റ്റിലായിട്ടുണ്ടെന്ന് അഡീഷനല്‍ പോലിസ് കമ്മീഷണര്‍ രാജീവ് രഞ്ജന്‍ പറഞ്ഞു.
2008 മുതല്‍ 2013 വരെ അശു മഹാരാജും മകനും തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് അറസ്റ്റ്. പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളെയും ആള്‍ദൈവം പീഡിപ്പിച്ചിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ലോക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss