|    May 24 Thu, 2018 6:30 am
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നു പരാതി; അന്വേഷണം ആരംഭിച്ചു

Published : 16th May 2018 | Posted By: kasim kzm

അടൂര്‍: അടൂരിലെ വാടകവീട്ടില്‍ അമ്മക്കൊപ്പം  താമസിച്ച 13കാരിയെ ബന്ധു പീഡിപ്പിച്ചെന്ന പരാതിയിന്മേല്‍ പോലിസ് കോഴിക്കോട്ട് എത്തി അന്വേഷണമാരംഭിച്ചു. 13കാരി കോഴിക്കോട് താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അവിടെ കേസെടുക്കുകയും സംഭവം നടന്നത് അടൂരില്‍ ആയതിനാല്‍ അടൂര്‍ സിഐക്കു കേസ് കൈമാറുകയുമായിരുന്നു.
മാതാവിനോടൊപ്പം പെണ്‍കുട്ടി ഒരു വര്‍ഷം മുമ്പ് അടൂരില്‍ വാടകവീട്ടില്‍ താമസിച്ചപ്പോഴാണ് സംഭവം. 2016 ഒക്ടോബറിലും അതിനു മുമ്പ് ഈസ്റ്റര്‍ സമയത്തും വാടകവീട്ടില്‍ വെച്ച് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു പീഡിപ്പിച്ചതായാണ് പരാതി. വിവരം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ വീടായ കോഴിക്കോട് ആണ് ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത്. കോഴിക്കോട് എത്തിയ പോലിസ് സംഘം പെണ്‍കുട്ടിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ താമരശ്ശേരി പോലിസ് സ്റ്റേഷനില്‍ നിന്ന് അന്വേഷണ വിവരങ്ങളും ശേഖരിക്കും. അടൂര്‍ സിഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss