|    Dec 10 Mon, 2018 2:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ചിത്രീകരിച്ച് യുവാക്കള്‍

Published : 14th May 2018 | Posted By: kasim kzm

പട്‌ന: ജെഹനാബാദില്‍ കൗമാരക്കാരിയെ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ബിഹാറില്‍ നിന്നുതന്നെയാണ് ഈ സംഭവവും. യുവാവിന്റെ സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തില്‍ തിരിച്ചറിയാത്ത അഞ്ചുപേര്‍ക്കെതിരേ ഗയാ പോലിസ് കേസെടുത്തു. യുവാവ് മാത്രമാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്നും മറ്റുള്ളവര്‍ കൃത്യത്തില്‍ പങ്കാളികളായിരുന്നില്ലെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.
വീഡിയോയിലെ സംഭാഷണം ഗയ, ജെഹനാബാദ്, ഔറംഗബാദ്, അര്‍വാള്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന മഗദ് മേഖലയിലെ മഗധിയാണെന്നു സീനിയര്‍ സൂപ്രണ്ട് ഓഫ് പോലിസ് പറഞ്ഞു. ബിഹാറിലെ ജെഹനാബാദില്‍ പട്ടാപ്പകല്‍ നിരവധി യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപദ്രവിക്കുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss