|    Nov 25 Sat, 2017 1:31 pm
FLASH NEWS

പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി: മയക്കുമരുന്ന് കേസിലെ പ്രതി പിടിയില്‍

Published : 11th August 2017 | Posted By: fsq

 

പള്ളുരുത്തി: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പെരുമ്പടപ്പ് ചിറയില്‍ റോഡില്‍ നെടിയ പറമ്പി ല്‍ ഡോണല്‍(21) നെ പള്ളുരുത്തി പോലിസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.പ്രതിയുടെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെതെന്ന് പ്രതി പോലിസിന് മൊഴി നല്‍കി. സംഭവമറിഞ്ഞ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊടുപുഴയിലെ കോണ്‍വെന്റ് വക ഹോമിലേക്ക് മാറ്റിയിരുന്നു. ഹോം അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലിസാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ചെയ്തത്. കേസ് പിന്നീട് പള്ളുരുത്തി പോലിസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരേ പോസ്‌ക്കോ നിയമപ്രകാരമാണ് കേസ്. സിഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ്് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക