|    Jan 23 Mon, 2017 10:44 pm

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍

Published : 20th November 2015 | Posted By: SMR

ഇരിക്കൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി സ്വദേശിനി യും വിദ്യാര്‍ഥിനിയുമായ 16കാരിയെ പീഡിപ്പിച്ചതിനാണു ബിജെപി പിണറായി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പിണറായി സ്വദേശി എ ഷാജി(36)യെ ശ്രീകണ്ഠപുരം എസ്‌ഐ പി ബി പ്രദീപ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാവുമായി പരിചയമുണ്ടെന്നു പറഞ്ഞ് ഇടയ്ക്കിടെ വീട്ടിലെത്തുന്ന ഷാജി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.
പെണ്‍കുട്ടി കണ്ണൂര്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു നല്‍ കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപ ടി. ഷാജി പെ ണ്‍കുട്ടിയുടെ വീട്ടിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അവിടെ നിന്നാണ് പോലിസ് പിടികൂടിയത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 74 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക